Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിഷമിക്കുന്നവര്‍ക്ക് കരുതലൊരുക്കുന്ന വൈക്കം എസ്എന്‍ഡിപി യൂണിയന്റെ സേവനം ശ്ലാഘനീയം: വെള്ളാപ്പള്ളി നടേശന്‍
30/07/2021
വൈക്കം എസ്എന്‍ഡിപി യൂണിയന്റെ കീഴില്‍ വിവിധ വിഭാഗങ്ങളില്‍പെട്ട രണ്ടായിരം പേര്‍ക്കുള്ള ഓണക്കോടി വിതരണം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സമൂഹത്തില്‍ വിഷമതയനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുന്നതാണ് ഏറ്റവും വലിയ ജനസേവനമെന്നും അക്കാര്യത്തില്‍ വൈക്കം എസ്എന്‍ഡിപി യൂണിയന്റ് പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും മറ്റു യൂണിയനുകള്‍ ഇത് മാതൃകയാക്കണമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വൈക്കം എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ യൂണിയന്‍ തലത്തിലും ശാഖാ തലങ്ങളിലും കുടുംബ യൂണിറ്റുകള്‍ക്കും മറ്റു സേവന മേഖലകള്‍ക്കുമായി നടത്തുന്ന രണ്ടായിരം പേര്‍ക്കുള്ള ഓണക്കോടി വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന്റെ കീഴിലുള്ള എല്ലാ മേഖലകളിലും പെട്ടവരെ ഒരു കുടക്കീഴില്‍ അണിനിരത്തി അവര്‍ക്കായി ജനക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടത്തിവരുന്ന വൈക്കം എസ്എന്‍ഡിപി യൂണിയന് എല്ലാ വിഭാഗങ്ങളുടെയും സ്നേഹാദരവ് പിടിച്ചുപറ്റാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അധ്യക്ഷത വഹിച്ചു. എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍, യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം രാജേഷ് മോഹന്‍, യൂണിയന്‍ കൗണ്‍സിലര്‍ അഡ്വ. രമേഷ് പി.ദാസ്, സെന്‍ സുഗുണന്‍, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പി.വി വിവേക്, സാജു കോപ്പുഴ, ശാഖ സെക്രട്ടറി ആശ എന്നിവര്‍ പങ്കെടുത്തു.