Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബയോ ഫോളോക്ക് മത്സ്യകൃഷി വിളവെടുപ്പില്‍ കര്‍ഷകന് മികച്ച നേട്ടം
29/07/2021
ഉദയനാപുരം പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ എം.ജെ വര്‍ഗീസ് മണിപ്പാടം നടത്തിയ ബയോ ഫോളോക്ക് മത്സ്യ കൃഷിയുടെ വിളവെടുപ്പ് പ്രസിഡന്റ് ഗിരിജ പുഷ്‌ക്കരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഫിഷറീസ് വകുപ്പിന്റെയും ഉദയനാപുരം പഞ്ചായത്തിന്റെയും സഹായ സഹകരണത്തോടെ 17-ാം വാര്‍ഡില്‍ എം.ജെ വര്‍ഗീസ് മണിപ്പാടം ബയോ ഫോളോക്ക് സംവിധാനത്തില്‍ നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പില്‍ മികച്ച നേട്ടം. 20,000 ലിറ്റര്‍ വെളളം സംഭരിക്കാവുന്ന ടാങ്കില്‍ 1500 ഗിഫ്റ്റ് തിലാപ്പിയ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ആദ്യ വിളവെടുപ്പില്‍ 300 കിലോ മത്സ്യം ലഭിച്ചു. 200 രൂപ നിരക്കിലാണ് വില്‍പന നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌ക്കരന്‍ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. ഫിഷറീസ് ഓഫീസര്‍ കെ.ജെ പൊന്നമ്മ, അഗ്രിക്കള്‍ച്ചറല്‍ പ്രമോട്ടര്‍ സുധ ഷാജി, കര്‍ഷകന്‍ എം.ജെ വര്‍ഗീസ്, രാധാകൃഷ്ണന്‍ ചെല്ലിത്തറ എന്നിവര്‍ പങ്കെടുത്തു.