Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാക്‌സിന്‍ വിതരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസി പത്ത് കേന്ദ്രങ്ങളില്‍ സമരം നടത്തി
28/07/2021
വാക്‌സിന്‍ വിതരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസി വൈക്കം നിയോജക മണ്ഡലം കമ്മിറ്റി താലൂക്ക് ആശുപത്രി പടിക്കല്‍ നടത്തിയ ധര്‍ണ സംസ്ഥാന കമ്മിറ്റി അംഗം പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വാക്സിന്‍ നല്‍കൂ ജീവന്‍ രക്ഷിക്കു, വാക്സിന്‍ വിതരണത്തിലെ അശാസ്ത്രീയത പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐഎന്‍ടിയുസി നേതൃത്വത്തില്‍ വൈക്കത്ത് പത്തു കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി. ഐഎന്‍ടിയുസി വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രി പടിക്കല്‍ നടത്തിയ സമരം സംസ്ഥാന കമ്മിറ്റി അംഗം പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഇടവട്ടം ജയകുമാര്‍, പ്രീത രാജേഷ്, വൈക്കം ജയന്‍, കെ.എം രാജപ്പന്‍, സന്തോഷ് ചക്കനാടന്‍, ജിജി പുന്നപ്പുഴി എന്നിവര്‍ പ്രസംഗിച്ചു. ബ്രഹ്മമംഗലം പിഎച്ച്‌സി കേന്ദ്രത്തിനു മുമ്പില്‍ നടന്ന ധര്‍ണ ഐഎന്‍ടിയുസി റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് പി.വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എം സോമന്‍ അധ്യക്ഷത വഹിച്ചു. ഇടയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുന്നില്‍ നടത്തിയ സമരം ജില്ലാ സെക്രട്ടറി ഇടവട്ടം ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഉല്ലല പിഎച്ച്‌സിയ്ക്ക് മുന്നിലെ സമരം തലയാഴം മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ജി രാജീവ് ഉദ്ഘാടനം ചെയ്തു. സജീവ് ഉഴുന്നുതറ അധ്യക്ഷത വഹിച്ചു. മറവന്തുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.സി തങ്കരാജ് ഉദ്ഘാടനം ചെയ്തു. മോഹന്‍ കെ.തോട്ടുപുറം അധ്യക്ഷത വഹിച്ചു. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുന്നില്‍ നടത്തിയ സമരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.കെ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ടി.ഐ ദാമോദരന്‍ അധ്യക്ഷത വഹിച്ചു.