Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ
02/04/2016
സി.കെ ആശ

1976 ജനുവരി ഒന്നിന് വൈക്കം എന്‍.ഇ വാര്‍ഡില്‍ കെ.ചെല്ലപ്പന്റെയും വി.ബി.ഭാസുരാംഗിയുടെയും മകളായി ജനിച്ചു. വെച്ചൂര്‍ കിരണ്‍ നിവാസില്‍ താമസിക്കുന്ന ആശ ഇക്കണോമിക്‌സ് ബിരുദധാരിയാണ്. മഹിളാസംഘം മണ്ഡലം കമ്മിററി അംഗം, എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ടി.കെ.എം.എം യൂ.പി. സ്‌കൂള്‍, ചാലപ്പറമ്പ് ജി.ജി.എച്ച്.എസ് എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കെ എ.ഐ.എസ്.എഫ് പ്രതിനിധിയായി മത്സരിച്ച് രണ്ടുതവണ കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നിട്ടുണ്ട്. കാക്കനാട് കേരള പ്രസ് അക്കാദമിയില്‍ നിന്ന് പബ്ലിക്ക് റിലേഷന്‍സ് ആന്‍ഡ് അഡ്‌വര്‍ടൈസിങ്ങ് കോഴ്‌സ് പൂര്‍ത്തീകരിച്ചു. കെ.ആര്‍.രാജേഷാണ് ഭര്‍ത്താവ്. കിരണ്‍ രാജ്, കീര്‍ത്തിനന്ദ എന്നിവര്‍ മക്കളാണ്.