Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള അഗ്രിക്കള്‍ച്ചര്‍ മെഷിനറി ട്രേഡേഴ്സ് ആന്റ് ഓണേഴ്സ് യൂണിയന്‍ ജില്ലാ സമ്മേളനം നടത്തി
28/07/2021
കേരള അഗ്രിക്കള്‍ച്ചറല്‍ മെഷിനറി ട്രേഡേഴ്സ് ആന്റ് ഓണേഴ്സ് യൂണിയന്‍ ജില്ലാ സമ്മേളനം എഐടിയുസി പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കാര്‍ഷിക മേഖലയുടെ സംരക്ഷണത്തിനും വികസനത്തിനും ടില്ലര്‍-ട്രാക്ടര്‍ തൊഴിലാളികളുടെയും ഉടമകളുടെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍. കേരള അഗ്രിക്കള്‍ച്ചര്‍ മെഷിനറി ട്രേഡേഴ്സ് ആന്റ് ഓണേഴ്സ് യൂണിയന്‍ (എഐടിയുസി) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡന്റ് എന്‍.കെ പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ടില്ലര്‍-ട്രാക്ടര്‍ തൊഴിലാളികളുടെ തൊഴില്‍ സ്ഥിരത ഉറപ്പുവരുത്തുവാനും ക്ഷേമനിധിയും മറ്റ് ആനൂകൂല്യങ്ങളും നല്‍കാനും സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടാകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ സമ്മേളനത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, ഡി രഞ്ജിത്കുമാര്‍, പി.എസ് പുഷ്‌ക്കരന്‍, കെ.എസ് രത്നാകരന്‍, ഇ.എന്‍ ദാസപ്പന്‍, ഡി ബാബു, തോമസ്‌കുട്ടി, ജോയി കൂവം, കെ.എസ് പുഷ്‌ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.