Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആംബുലന്‍സ് ഡ്രൈവര്‍മാരെ ആദരിച്ചു
28/07/2021
കോട്ടയം ജില്ലാ സ്റ്റുഡന്റ്‌സ് പോലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വൈക്കം, തലയോലപറമ്പ് എന്നിവിടങ്ങളിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ആദരിക്കുന്നു.

വൈക്കം: ജില്ലാ സ്റ്റുഡന്റ്‌സ് പോലീസിന്റെ നേതൃത്വത്തില്‍ വൈക്കം, തലയോലപറമ്പ് എന്നിവിടങ്ങളിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെയും വോളന്ററി ജീവനക്കാരെയും ആദരിച്ചു.   നന്മ ഫൗണ്ടേഷന്‍ കേരള, കോട്ടയം ബേക്കേഴ്‌സ് അസോസിയേഷന്‍ വൈക്കം മേഖലാ കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെ സാദരം എന്ന പേരില്‍ വൈക്കം താലൂക്ക് ആശുപത്രി അങ്കണത്തില്‍ നടത്തിയ പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്റ്റുഡന്റ്‌സ് പോലീസ് അസി. നോഡല്‍ ഓഫീസര്‍ എസ്‌ഐ ഡി ജയകുമാര്‍ അധ്യക്ഷത വഹിച്ചു. വൈക്കം പോലീസ് സ്റ്റേഷന്‍ പിആര്‍ഒ മോഹനന്‍, വൈക്കം ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാര്‍, ബേക്കേഴ്‌സ് അസോസിയേഷന്‍ മേഖലാ പ്രസിഡണ്ട് കുഞ്ഞുമോന്‍ സിറിയക്, ജോ ജോസഫ്, ഷിഹാബുദ്ദീന്‍, റെജിമോന്‍, സിറാജ് എന്നിവര്‍ പങ്കെടുത്തു.