Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഐഎന്‍ടിയുസി നേതൃത്വത്തില്‍ തൊഴിലാളികള്‍ കയര്‍ പ്രൊജക്ട് ഓഫീസിനുമുന്നില്‍ നില്‍പ് സമരം നടത്തി
27/07/2021
കയര്‍ തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കയര്‍ തൊഴിലാളി ഫെഡറേഷന്റെ (ഐഎന്‍ടിയുസി) നേതൃത്വത്തില്‍ വൈക്കം കയര്‍ പ്രൊജക്ട് ഓഫീസിനു മുന്നില്‍ നടത്തിയ നില്‍പ് സമരം കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.


വൈക്കം: കയര്‍ തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുക, സംഘങ്ങള്‍ക്ക് നിര്‍ത്തിവച്ചിരിക്കുന്ന സാമ്പത്തിക സഹായം ഉടന്‍ അനുവദിക്കുക, സംഘങ്ങളെ തകര്‍ച്ചയില്‍ നിന്നു സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കയര്‍ തൊഴിലാളി ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം കയര്‍ പ്രൊജക്ട് ഓഫീസ് പടിക്കല്‍ തൊഴിലാളികള്‍ നില്‍പ് സമരം നടത്തി. കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു ബേബി  ആധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, ഡിസിസി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ്, ട്രഷറര്‍ ജയ്‌ജോണ്‍ പേരയില്‍, ചന്ദ്രസേനന്‍, വിവേക് പ്ലാത്താനത്ത്, ഇടവട്ടം ജയകുമാര്‍, ജി രാജീവ്, സേവ്യര്‍ ചിറ്ററ, പി.ആര്‍ രത്നപ്പന്‍, വൈക്കം ജയന്‍, ഇ.എം വിശാല്‍, ജഗദ അപ്പുക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.