Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അതിജീവനകിറ്റ് വിതരണം ചെയ്ത കൈകാര്യചെലവ് കിട്ടിയില്ല; റേഷന്‍ വ്യാപാരികള്‍ സമരം നടത്തി
27/07/2021
അതിജീവന ഭക്ഷ്യകിറ്റ് വിതരണം ചെയ്ത ഇനത്തില്‍ റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കാനുള്ള പത്തുമാസത്തെ കൈകാര്യചെലവ് നല്‍കണമെന്നാവശ്യപ്പെട്ട് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി വൈക്കം താലൂക്ക് സപ്ലൈ ഓഫീസ് പടിക്കല്‍ നടത്തിയ പ്രതിഷേധജ്വാല ജില്ലാ പ്രസിഡന്റ് വി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള പത്തുമാസത്തെ കുടിശ്ശിക ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് വൈക്കം താലൂക്ക് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ താലൂക്ക് സപ്ലൈ ഓഫീസ് പടിക്കല്‍ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. കോവിഡ് ആരംഭം മുതല്‍ പന്ത്രണ്ട് മാസക്കാലം അതിജീവന ഭക്ഷ്യകിറ്റ് വിതരണം ചെയ്തിട്ടു രണ്ടുമാസത്തെ കൈകാര്യ ചെലവ് മാത്രമാണ് റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കിയത്. ശേഷിച്ച പത്തുമാസത്തെ കൈകാര്യചെലവ് ഇതുവരെ ലഭിച്ചിട്ടില്ല. ഈ ആവശ്യം ഉന്നയിച്ചാണ് സമരപരിപാടി സംഘടിപ്പിച്ചത്. റേഷന്‍ വിതരണത്തിലുള്ള സാധനങ്ങള്‍ ഓരോ മാസത്തിന്റെയും 15-ാം തീയതിയ്ക്ക് മുന്‍പായി റേഷന്‍ കടകളില്‍ എത്തിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. പ്രതിഷേധ ധര്‍ണ ജില്ലാ പ്രസിഡന്റ് വി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ല സംയുക്ത സമരസമിതി കോ-ഓര്‍ഡിറ്റേര്‍ ഐ ജോര്‍ജ്കുട്ടി അധ്യക്ഷത വഹിച്ചു. കെ.ഡി വിജയന്‍, കെ.ജി ഇന്ദിര, ടി.എസ് ബൈജു, പി.കെ പ്രകാശന്‍, യു ജോണ്‍, ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.