Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമം പ്രാപിച്ച ധീരസേനാനികളെ അനുസ്മരിച്ചു
26/07/2021
കേരള സ്റ്റേറ്റ് എക്സ് സര്‍വീസ് ലീഗ് വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമം പ്രാപിച്ച ധീരസേനാനികള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ സ്ഥാപിച്ച യുദ്ധസ്മാരക മണ്ഡപത്തില്‍ പ്രസിഡന്റ് കെ.പി രാമന്‍ കുമാര്‍ അമര്‍ജ്യോതി തെളിയിക്കുന്നു.

വൈക്കം: കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമം പ്രാപിച്ച ധീരസേനാനികള്‍ക്ക് അമര്‍ജ്യോതി തെളിയിച്ച് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. കേരള സ്റ്റേറ്റ് എക്സ് സര്‍വീസ് ലീഗ് വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹ സ്മാരക ഹാളിനു മുന്നില്‍ കാര്‍ഗില്‍ യുദ്ധസ്മാരക മണ്ഡപം ഒരുക്കിയാണ് അനുസ്മരണം നടത്തിയത്. പ്രസിഡന്റ് കെ.പി രാമകുമാര്‍ സ്മാരകത്തിന് മുന്നില്‍ അമര്‍ജ്യോതി തെളിയിച്ചു. വൈസ് പ്രസിഡന്റ് ഗോപി ശങ്കര്‍, യൂണിയന്‍ സെക്രട്ടറി ക്യാപ്റ്റന്‍ എസ്.എസ് സിദ്ധാര്‍ഥന്‍, ട്രഷറര്‍ ശിവന്‍കുട്ടി, ജോയിന്റ് സെക്രട്ടറി എന്‍ ഹരിദാസ്, രാധാകൃഷ്ണന്‍, സി.കെ ശിവകുമാര്‍, ടി.കെ രമേഷ്‌കുമാര്‍, സെബാസ്റ്റ്യന്‍ ബാബു, വി ബാബു, എന്‍.എന്‍ സജീവന്‍, കെ ജേക്കബ്, വനിത വിങ് പ്രസിഡന്റ് ഗിരിജ ശിവന്‍കുട്ടി, വിജയം രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.