Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ബ്രാഹ്മണ സമുദായത്തിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കും'
26/07/2021

വൈക്കം: ബ്രാഹ്മണ സമുദായങ്ങളിലെ ഏറ്റവും നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിന്റെ ഭാഗമായി പെന്‍ഷന്‍ പദ്ധതി ആവിഷ്‌ക്കരിക്കാന്‍ കേരള ബ്രാഹ്മണ സഭ ജില്ലാ സമ്മേളനം തീരുമാനിച്ചു. കോട്ടയം ജില്ലയില്‍ ആണ് ആദ്യമായി പദ്ധതി നടപ്പിലാക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു കുടുംബത്തിന് വീട് വച്ചുകൊടുക്കും. ആധുനിക സംവിധാനത്തോടെ കമ്പ്യൂട്ടര്‍ പരീക്ഷാ കേന്ദ്രം തുടങ്ങാനും ജില്ലാ സമ്മേളനം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സി കൃഷ്ണമൂര്‍ത്തി അധ്യക്ഷത വഹിച്ചു. മധ്യമേഖലാ സെക്രട്ടറി എന്‍.ആര്‍ പരമേശ്വരന്‍, എസ് സച്ചിദാനന്ദന്‍, സംസ്ഥാന കമ്മിറ്റി അംഗം എസ് ശങ്കര്‍, എച്ച് രാമനാഥന്‍, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സ്വര്‍ണം രാമനാഥന്‍, സെക്രട്ടറി സന്ധ്യ ബാലചന്ദ്രന്‍, ആര്‍.എസ് മണി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.സി കൃഷ്ണമൂര്‍ത്തി (പ്രസിഡന്റ്), പി ബാലചന്ദ്രന്‍ (സെക്രട്ടറി), ആര്‍ ഗോപാലകൃഷ്ണ അയ്യര്‍ (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.