Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ.കെ സോമന്‍ സ്മാരക എന്‍ഡോവ്മെന്റുകള്‍ വിതരണം ചെയ്തു
25/07/2021
എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ ഇസബെല്ല മാത്യു, അന്നു ഡൊമിനിക്ക് എന്നീ വിദ്യാര്‍ഥികള്‍ക്ക് എ.കെ സോമന്‍ സ്മാരക എന്‍ഡോവ്മെന്റ് ഐഎന്‍ടിയുസി സംസ്ഥാന എക്‌സി. അംഗം പി.വി പ്രസാദ് കൈമാറുന്നു.

വൈക്കം: എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് നേതാവായിരുന്ന എ.കെ സോമന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റുകള്‍ വിതരണം ചെയ്തു. പുല്ലുരുത്തിയില്‍ മാത്യുവിന്റെയും ലിഷയുടെയും മകള്‍ ഇസബെല്ല, മൂലയില്‍ ഡൊമിനിക്കിന്റെയും ഷിജിയുടെയും മകള്‍ അന്നു ഡൊമനിക്ക് എന്നിവര്‍ക്കാണ് എന്‍ഡോവ്മെന്റുകള്‍ നല്‍കിയത്.  ഐഎന്‍ടിയുസി വൈക്കം ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികളെ ആദരിച്ചത്. ഐഎന്‍ടിയുസി സംസ്ഥാന എക്‌സി. അംഗം പി.വി പ്രസാദ് വിതരണം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഇടവട്ടം ജയകുമാര്‍, കെ.വി ചിത്രാംഗദന്‍, കെ.കെ സചിവോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.