Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ക്ഷേത്രത്തില്‍ കൃഷ്ണശില പാകുന്ന പ്രവൃത്തികള്‍ ആരംഭിച്ചു
25/07/2021
ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമുറ്റം കൃഷ്ണശില പാകുന്നതിനായി ഒരുക്കുന്നു.

വൈക്കം: ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ തിരുമുറ്റവും അകത്തളവും കൃഷ്ണശില പാകുന്ന പ്രവൃത്തികള്‍ ആരംഭിച്ചു. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗണപതി നടയിലാണ് കൃഷ്ണശില വിരിക്കുന്ന പണി തുടങ്ങിയത്. തിരുമുറ്റം മുഴുവന്‍ ശില വിരിക്കുന്നതിനാവശ്യമായ 60 ടണ്‍ കൃഷ്ണശില ബാംഗ്ലൂരില്‍ നിന്നുമാണ് ക്ഷേത്രത്തിലെത്തിക്കുന്നത്. കൃഷ് ശില വിരിക്കുന്നതില്‍ വൈദഗ്ധ്യം നേടിയ തൊഴിലാളികളുടെ നേതൃത്യത്തില്‍ നടക്കുന്ന പണികള്‍ പത്തു ദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന അനുപമ ഡിസൈനര്‍ ഹോംസ് അനില്‍കുമാര്‍ അറിയിച്ചു. ശില വിരിക്കാന്‍ പാകത്തിന് തറനിരപ്പാക്കല്‍ ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. തിടപ്പള്ളി, ബലിക്കല്‍ പുര, മാതൃശാല എന്നിവയുടെ പണികള്‍ ഇതിനകം പൂര്‍ത്തിയിട്ടുണ്ട്. പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ധന്‍ മോനാട്ട് ഗോവിന്ദന്‍ നമ്പൂതിരിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് പണികള്‍ നടക്കുന്നത്.