Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണ്‍ലൈന്‍ പഠനത്തിനായി ജന്മനാടിന് മമ്മൂട്ടിയുടെ കൈത്താങ്ങ്
25/07/2021
ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്കായി നടന്‍ മമ്മൂട്ടി നല്‍കിയ ഫോണുകളുടെ വിതരണം അക്കരപ്പാടം ഗവ. യു.പി സ്‌കൂളിലെ അധ്യാപകന്‍ ഇ.ആര്‍ നടേശന് കൈമാറികൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയുന്നു

വൈക്കം: ജന്മനാടായ വൈക്കത്ത് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനാകാത്ത വിദ്യാര്‍ഥികള്‍ക്കായി സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് വിദ്യാര്‍ഥികളുടെ പഠനത്തിനാവശ്യമായ ഫോണുകള്‍ നല്‍കിയത്.  മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴിയാണ് ഫോണുകള്‍ നല്‍കിയത്.  ഫോണുകളുടെ വിതരണം അക്കരപ്പാടം ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി അധ്യാപകന്‍ ഇ.ആര്‍ നടേശന് കൈമാറികൊണ്ട്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രഞ്ജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. വൈക്കത്തെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി മമ്മൂട്ടി നല്‍കിയ ഫോണുകള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറും. ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.എം ഉദയപ്പന്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ എ.പി നന്ദകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.