Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാര്‍
02/04/2016
അഡ്വ. എ.സനീഷ്‌കുമാര്‍

നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ.പി.സി.സി നിര്‍വാഹകസമിതി അംഗം അഡ്വ. എ.സനീഷ്‌കുമാര്‍ മത്സരിക്കും. ഏറെ പോരാട്ടങ്ങള്‍ക്കൊടുവിലാണ് സനീഷ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്. എ, ഐ ഗ്രൂപ്പ് വ്യത്യാസമില്ലാതെ തദ്ദേശിയനായ സനീഷിന്റെ പേര് നിര്‍ദ്ദേശിക്കപ്പെടുകയായിരുന്നു. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും, കൊടിക്കുന്നില്‍ സുരേഷ് എം.പിയും ഒരുപോലെയാണ് സനീഷിന്റെ പേര് നിര്‍ദ്ദേശിച്ചത്. കെ.പി.എം.എസ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തി വിജയം കൊയ്യാമെന്ന രഹസ്യനിര്‍ദ്ദേശമാണ് സനീഷിന് തുണയായത്. കാലങ്ങളായി എല്‍.ഡി.എഫിനെ തുണയ്ക്കുന്ന എസ്.എന്‍.ഡി.പി വോട്ടുകള്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍ മാസ്റ്ററിലൂടെ വിഭജിക്കപ്പെടുമെന്ന് കെ.പി.സി.സി നടത്തിയ രഹസ്യ സര്‍വേയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അവസാനനിമിഷം വരെ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയ കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍ സോനയെ പിന്തള്ളി സനീഷിനെ പോരാട്ടത്തിലേക്കെത്തിച്ചത്. ഡി.സി.സി ജനറല്‍ സെക്രട്ടറി, സംസ്ഥാന പട്ടികജാതി വികസനസമിതി ഉപദേശകസമിതി അംഗം, വൈക്കം അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട് വൈക്കം ബാറിലെ അഭിഭാഷകനായ സനീഷ്‌കുമാര്‍. 2011ലും വൈക്കത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. രണ്ട് തവണ കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്നു. കൊതവറ കോളേജിലും, തലയോലപ്പറമ്പ് ഡി.ബി കോളേജിലും കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായിരുന്നു. കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിററിയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ പുഷ്പലതയാണ് ഭാര്യ. ഏകമകള്‍ : ഒന്നര വയസ്സുള്ള സരയു.