Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആയുധനിര്‍മാണ രംഗത്തെ സ്വകാര്യവല്‍ക്കരണത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ പ്രതിഷേധം
23/07/2021
ആയുധനിര്‍മാണ രംഗത്തെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി വൈക്കം ബിഎസ്എന്‍എല്‍ ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആയുധനിര്‍മാണ രംഗത്തെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, പണിമുടക്കിനെതിരെയുള്ള കരിനിയമം പിന്‍വലിക്കുക, തൊഴിലാളി-കര്‍ഷക നിയമഭേദഗതി പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന തലത്തില്‍ നടത്തിയ സമരത്തിന്റെ ഭാഗമായി വൈക്കം നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തിയ സമരത്തില്‍ പ്രതിഷേധം ഇരമ്പി. വൈക്കം ബിഎസ്എന്‍എല്‍ ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണാസമരം എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയാ പ്രസിഡന്റ് പി.വി പുഷ്‌കരന്‍ അധ്യക്ഷത വഹിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ഗണേശന്‍, എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ഡി രഞ്ജിത്കുമാര്‍, മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. എഐടിയുസി മണ്ഡലം സെക്രട്ടറി പി.എസ് പുഷ്‌കരന്‍ അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി സംസ്ഥാന എക്‌സി. അംഗം പി.വി പ്രസാദ്, പോള്‍സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ടിവി പുരം മറ്റപ്പള്ളില്‍ നടത്തിയ സമരം എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. പി ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. എ.കെ അഖില്‍, ജി ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തലയോലപ്പറമ്പ് സെന്‍ട്രല്‍ ജങ്ഷനില്‍ നടത്തിയ സമരം എഐടിയുസി ജില്ലാ ജോ. സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. ചെമ്പ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ സമരം എഐടിയുസി തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി കെ.എസ് രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു നേതാവ് വിഎം റഹീം അധ്യക്ഷത വഹിച്ചു. ഉദയനാപുരം പോസ്റ്റ് ഓഫീസിനുമുന്നില്‍ നടത്തിയ സമരം സിപിഐ മണ്ഡലം കമ്മിറ്റി അംഗം സാബു പി മണലൊടി ഉദ്ഘാടനം ചെയ്തു. കുലശേഖരമംഗലം ടോള്‍ ജങ്ഷനില്‍ നടത്തിയ സമരം എഐടിയുസി മറവന്‍തുരുത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജു വാലാച്ചിറയും പാലാംകടവില്‍ സെക്രട്ടറി പിവി കൃഷ്ണകുമാറും ഉദ്ഘാടനം ചെയ്തു.