Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ഥികള്‍ക്ക് ടാബുകള്‍ വിതരണം ചെയ്തു
22/07/2021
ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി ഓഫീസേഴ്സ് അസോസിയേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ടാബിന്റെ വൈക്കത്തെ വിതരണം സംസ്ഥാന പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോണ്‍ പേരയില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ന്യു ഇന്ത്യ അഷുറന്‍സ് കമ്പനി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ടാബുകള്‍ വിതരണം ചെയ്തു. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നടത്തുന്ന ഓണ്‍ലൈന്‍ പഠനത്തിനുള്ള ടാബുകളുടെ വിതരണം വൈക്കം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോണ്‍ പേരയില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എസ് ജോണ്‍ ടാബ് ഏറ്റുവാങ്ങി. ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി വൈക്കം ബ്രാഞ്ച് മാനേജര്‍ ആര്‍ രവീന്ദ്രനാഥ്, അധ്യാപക പ്രതിനിധികളായ ടോം ജോസ്, പി.ജെ ജോമോന്‍, സി.ജെ രവി, രക്ഷപ്രതിനിധി സാജു ജോസഫ് എന്നിവര്‍ പങ്കെടുത്തു.