Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശൗചാലയ പദ്ധതിക്ക് അയ്യങ്കാളിയുടെ പേര് നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധം
22/07/2021
ശൗചാലയ ശുചീകരണ പദ്ധതിക്ക് അയ്യങ്കാളിയുടെ പേര് നല്‍കാനുള്ള തീരുമാനത്തിനെതിരേ ദളിത് സംയുക്ത സമര സമിതി വൈക്കം താലൂക്ക് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ താലൂക്ക് പ്രസിഡന്റ് കെ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ നിര്‍മിക്കുന്ന ശൗചാലയ പദ്ധതിക്ക് നവോത്ഥാന നായകന്‍ അയ്യങ്കാളിയുടെ നാമഥേയം നല്‍കാനുള്ള തീരുമാനത്തിനെതിരേ ദളിത് സംയുക്ത സമര സമിതി വൈക്കം താലൂക്ക് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. 5000 കേന്ദ്രങ്ങളില്‍ നടത്തുന്ന സമര പരിപാടിയുടെ ഭാഗമായാണ് വൈക്കത്തും സമരം സംഘടിപ്പിച്ചത്. ദളിത് സംയുക്ത സമര സമിതി പ്രസിഡന്റ് കെ. പ്രഭാകരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കെപിഎംഎസ് ജില്ലാ ട്രഷറര്‍ കെ കൃഷ്ണ്‍കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.ബി രമണന്‍, കെ.വി രഘുവരന്‍, സി.സി സോമന്‍, പി.ഐ രവി, താലൂക്ക് സെക്രട്ടറി എം.ടി സുനിക്കുട്ടന്‍, സാധുജന പരിപാലന സംഘം സി.എം ദാസപ്പന്‍, എസ്.സി എസ്ടി കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി തിലകമ്മ പ്രേംകുമാര്‍, പട്ടികവര്‍ഗ സംസ്ഥാന ഐക്യവേദി ജനറല്‍ സെക്രട്ടറി വൈക്കം കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.