Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍എസ്എസ് കരയോഗങ്ങളിലേക്ക്  ഓണ്‍ലൈന്‍ പഠന സഹായി വിതരണം ചെയ്തു
22/07/2021
വൈക്കം ടൗണിലെ ആറു എന്‍എസ്എസ് കരയോഗങ്ങളിലെ ആറു വിദ്യാര്‍ഥികള്‍ക്ക് മല്ലികയില്‍ ഡോ. രേണു ആനന്ദും, സഹോദരന്‍ മിഥുന്‍ ആനന്ദും നല്‍കിയ ഓണ്‍ലൈന്‍ പഠന സഹായ വിതരണം യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്യുന്നു.



വൈക്കം: താലൂക്ക് എന്‍എസ്എസ് യൂണിയന്റെ കീഴിലുള്ള ടൗണിലെ ആറു എന്‍എസ്എസ് കരയോഗങ്ങളില്‍പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 1603-ാം നമ്പര്‍ കിഴക്കുഞ്ചേരി തെക്കേമുറി കരയോഗത്തില്‍പെട്ട മല്ലികയില്‍ ഡോ. രേണു ആനന്ദും, സഹോദരന്‍ മിഥുന്‍ ആനന്ദിന്റെയും കാരുണ്യത്തില്‍ ടാബുകള്‍ വിതരണം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് എസ് മധുവിന്റെ ഇടപെടലാണ് സഹായത്തിന് വഴിയൊരുക്കിയത്. ആറു കരയോഗങ്ങളില്‍പെട്ട ഓരോ വിദ്യാര്‍ഥികള്‍ക്കും കല്ലറ കരയോഗത്തില്‍പെട്ട ഒരു വിദ്യാര്‍ഥിക്കുമാണ് ടാബുകള്‍ നല്‍കിയത്. വിതരണം യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍, യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, ഭരണസമിതി അംഗങ്ങളായ സി.പി നാരായണന്‍ നായര്‍, പി.എന്‍ രാധാകൃഷ്ണന്‍, പി.എസ് വേണുഗോപാല്‍, എന്നിവര്‍ പ്രസംഗിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. യൂണിയന്‍ ഹ്യൂമന്‍ റിസോഴ്സ് ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികളും, രക്ഷകര്‍ത്താക്കളും മറ്റു കരയോഗം ഭാരവാഹികളും പങ്കെടുത്തു.