Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ആശുപത്രിക്ക് ആശ്രമം സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ കൈത്താങ്ങ്
21/07/2021
വൈക്കം ആശ്രമം സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍എസ്എസ് യൂണിറ്റ് താലൂക്ക് ആശുപത്രിയിലേക്ക് നല്‍കിയ കോവിഡ് പ്രതിരോധ സാമഗ്രികള്‍ മന്ത്രി വി.എന്‍ വാസവന്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മഞ്ജു എസ് നായരില്‍ നിന്ന് ഏറ്റുവാങ്ങുന്നു.

വൈക്കം: താലൂക്ക് ആശുപത്രിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തന ആവശ്യത്തിനായി  ആശ്രമം സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍എസ്എസ് യൂണിറ്റ് നല്‍കിയ സാധന സാമഗ്രികള്‍ സഹകരണ മന്ത്രി വി.എന്‍ വാസവന്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മഞ്ജു എസ് നായരില്‍ നിന്നും ഏറ്റുവാങ്ങി. ത്രീലെയര്‍ മാസ്‌ക്, പിപിഇ കിറ്റ്, സാനിട്ടൈസര്‍, ഗ്ലൗസ്, എന്‍ 95 മാസ്‌ക്, തുടങ്ങി 20,000 രൂപ വിലവരുന്ന സാധനസാമഗ്രികള്‍ അടങ്ങുന്ന കിറ്റാണ് മന്ത്രിക്ക് കൈമാറിയത്. ചടങ്ങില്‍ സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറല്‍ കണ്‍വീനര്‍ വൈ ബിന്ദു അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍മാരായ എ ജ്യോതി, ഷാജി ടി കുരുവിള, പ്രധാനാധ്യാപിക പി.ആര്‍ ബിജി, എല്‍.പി വിഭാഗം ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ്, അധ്യാപക പ്രതിനിധികളായ റെജി എസ് നായര്‍, സി.എസ് ജിജി, പ്രീതി വി പ്രഭ, പി.വി വിദ്യ, ആര്‍ ജെഫിന്‍, കവിത ബോസ്, പിടിഎ പ്രസിഡന്റുമാരായ പി.പി സന്തോഷ്, സ്റ്റാലില്‍ കുമാര്‍, എസ് ജയന്‍ എന്നിവര്‍ പങ്കെടുത്തു.