Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബലി പെരുന്നാളിനായി ഒരുങ്ങി വിശ്വാസി സമൂഹം
20/07/2021

വൈക്കം: ത്യാഗസ്മരണകളുമായി ബുധനാഴ്ച ബലി പെരുന്നാള്‍. കോവിഡിന്റെ മഹാമാരിയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണയും ബലി പെരുന്നാള്‍. കോവിഡ് വ്യാപനസാധ്യത നിലനില്‍ക്കുന്നതിനാല്‍ കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പള്ളികളില്‍ ഈദ് നമസ്‌കാരങ്ങള്‍ നിര്‍വഹിക്കപ്പെടുക. ഓരോരുത്തരും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിച്ച് മാസ്‌കും സാമൂഹ്യ അകലവും നമസ്‌കാര പായയും ഉറപ്പ് വരുത്തി പള്ളികളില്‍ എത്തിച്ചേരണമെന്ന് അതാത് മഹല്ല് അധികൃതര്‍ വിശ്വാസിസമൂഹത്തെ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ പള്ളികളില്‍ നടക്കുന്ന നമസ്‌കാരത്തിനും പ്രഭാഷണത്തിനും ശേഷം നേര്‍ച്ചയാക്കിയ മൃഗങ്ങളെ ബലിയര്‍പ്പിക്കും. തുടര്‍ന്ന് ബലിയര്‍പ്പിച്ച മൃഗങ്ങളുടെ മാംസം മഹല്ലിലെ മുഴുവന്‍ ഭവനങ്ങളിലും എത്തിക്കും. വൈക്കം ടൗണ്‍ ജുമാ മസ്ജിദില്‍ നടക്കുന്ന പെരുന്നാള്‍ നമസ്‌കാരത്തിന് മുഹമ്മദ് ത്വാഹാ ബാഖവി നേതൃത്വം നല്‍കും. തലയോലപ്പറമ്പ് മുഹിയിദ്ദീന്‍ പള്ളിയില്‍ അബ്കുറഹിം മുസ്ലിയാര്‍, കാട്ടിക്കുന്ന് ജുമാമസ്ജിദില്‍ സലിം ഫൈസി, കുലശേഖരമംഗലം നുസ്റത്തുല്‍ ഇഖുവാന്‍ സലഫി മസ്ജിദില്‍ കാസിം മൗലവി, ചെമ്പ് ജുമാ മസ്ജിദില്‍ സെയ്ദ് മുഹമ്മദ് മൗലവി, കുടവെച്ചൂര്‍ അന്‍സാറുല്‍ ഇസ്ലാം ജുമാ മസ്ജിദില്‍ അസ്ഹര്‍ അല്‍ ക്വാസിമി, നക്കംതുരുത്ത് ജുമാ മസ്ജിദില്‍ ജസീര്‍ ഫൈസാനി, മറവന്‍തുരുത്ത് മുഹിയിദ്ദീന്‍ പള്ളിയില്‍ കമറുദ്ദീന്‍ മുസ്ലിയാര്‍, മണകുന്നം ജുമാമസ്ജിദില്‍ അനസ് മദനി, കരിപ്പാടം മുഹിയിദ്ദീന്‍ പള്ളിയില്‍ നിസാര്‍ അഹ്സനി, മിഠായിക്കുന്നം ജുമാമസ്ജിദില്‍ ഡോ. അബ്ദുസമദ് ബാഖവി, വടകര മുഹിയിദ്ദീന്‍ ജുമാമസ്ജിദില്‍ എ.എച്ച് മുഹമ്മദ് ഹസന്‍ ഫൈസി, വെള്ളൂര്‍ നുസ്റത്തുല്‍ ഇഖുവാന്‍ ജുമാ മസ്ജിദില്‍ സലിം ബാഖവി, തലയോലപ്പറമ്പ് സലഫി മസ്ജിദില്‍ മുഹമ്മദ് ബൈജു സലഫി, അപ്പാഞ്ചിറ മുഹിയിദ്ദീന്‍ പള്ളിയില്‍ ബുഖാരി മൗലവി എന്നിവര്‍ ബലി പെരുന്നാള്‍ നമസ്‌കാരത്തിനും പ്രഭാഷണത്തിനും നേതൃത്വം നല്‍കും.