Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനകീയ മത്സ്യകൃഷിയില്‍ ആസാം വാളയ്ക്ക് മികച്ച വിളവ്
20/07/2021
ജനകീയ മത്സ്യകൃഷി പദ്ധതിയില്‍പെടുത്തി കുലശേഖരമംഗലം കൊടൂപ്പാടത്ത് രജനി പത്തുപറ നടത്തിയ ആസാം വാള കൃഷിയുടെ വിളവെടുപ്പ് മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മറവന്‍തുരുത്ത് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ രജനി പത്തുപറയില്‍ ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ നടത്തിയ ജനകീയ മത്സ്യകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് വകുപ്പ് വനിതകള്‍ക്ക് നല്‍കുന്ന സബ്സിഡി നിരക്കിലാണ് ഒരേക്കര്‍ സ്ഥലത്ത് കൃഷി നടത്തിയത്. ആസാം വാള, വിവിധയിനം തിലാപ്പിയ, കരിമീന്‍, നാടന്‍ മത്സ്യങ്ങള്‍ എന്നിവയായിരുന്നു കൃഷി ചെയ്തത്. കാലവും പക്കവും നോക്കിയാണ് കൃഷി നടത്തിയത്. ദീര്‍ഘകാലമായി നടത്തുന്ന മത്സ്യകൃഷിയിലെ അറിവും പരിചയവും മികച്ച വിളവ് ലഭിക്കാന്‍ സഹായകരമായതായി രജനി പറഞ്ഞു.  ആസാം വാള കൃഷിക്ക് 3500 കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ആദ്യ വിളവെടുപ്പില്‍ 300 കിലോ മത്സ്യം കിട്ടി. കിലോയ്ക്ക് 200 രൂപ നിരക്കിലാണ് വില്‍പന, തിലാപ്പിയക്കും ഈ വിലയാണ്. കരിമീന്‍ 500 രൂപയാണ് കിലോയ്ക്ക് വില. ആവശ്യക്കാര്‍ കൃഷിയിടത്തില്‍ എത്തിയാല്‍ മത്സ്യം കിട്ടും. വാര്‍ഡ് മെമ്പര്‍ സീമ ബിനു അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്യം, ഫിഷറീസ് ഓഫീസര്‍ കെ.ജെ പൊന്നമ്മ, പ്രമോട്ടര്‍ സീത ലക്ഷ്മി, ലക്ഷ്മണന്‍ ഗോപാല ഭവന്‍, ശിവദാസന്‍ പത്തുപറയില്‍ എന്നിവര്‍ പങ്കെടുത്തു.