Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തലയാഴത്തെ കുടുംബശ്രീ യൂണിറ്റുകളുടെ കൈതാങ്ങ്
19/07/2021
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തലയാഴം പഞ്ചായത്തിലെ കുടുംബശ്രീയുണിറ്റുകള്‍ നല്‍കിയ 1,71, 100 രൂപ സി.കെ ആശ എംഎല്‍എ സിഡിഎസ് ചെയര്‍പേഴ്സണ്‍ പി.പി വിജയമ്മയില്‍ നിന്നും ഏറ്റുവാങ്ങുന്നു.



വൈക്കം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തലയാഴം പഞ്ചായത്തിലെ പതിനഞ്ചു വാര്‍ഡുകളില്‍പെട്ട 290 കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും സമാഹരിച്ച 1,71,100 രൂപ രൂപ നല്‍കി. പഞ്ചായത്ത് ഹാളില്‍ സി.ഡി.എസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ സി.കെ ആശ എംഎല്‍എ സിഡിഎസ് ചെയര്‍പേഴ്സണ്‍ പി.പി വിജയമ്മയില്‍ നിന്നും തുക ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ ഹരിദാസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബി.എല്‍ സെബാസ്റ്റ്യന്‍, അഡ്വ. രമേഷ് പി.ദാസ്, പഞ്ചായത്ത് മെമ്പര്‍മാരായ എസ് ദേവരാജന്‍, മധു, ധന്യ, ശ്രീജ ബൈജു, സിഡിഎസ് ചെയര്‍പേഴ്സണ്‍ പി.പി വിജയമ്മ, പഞ്ചായത്ത് സെക്രട്ടറി ദേവീപാര്‍വതി, സിഡിഎസ്. ഭാരവാഹികളായ പി.ആര്‍ രജനി, റോസി ബാബു എന്നിവര്‍ പങ്കെടുത്തു .