Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
.ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യ സ്ഥാനാര്‍ത്ഥിയായി എം.കെ.നീലകണഠന്‍ മാസ്റ്റര്‍
02/04/2016
എം.കെ. നീലകണ്ഠന്‍

ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യ സ്ഥാനാര്‍ത്ഥിയായി എം.കെ.നീലകണഠന്‍ മാസ്റ്റര്‍ വൈക്കം നിയോജക മണ്ഡലത്തില്‍ മത്സരിക്കും. വടയാര്‍ സെന്റ് ലൂയിസിലും,മാര്‍സ്ലീബയിലും,ഗവ.ബോയ്‌സ് എച്ച്.എസ്സിലും തലയോലപ്പറമ്പ് ഡി.ബി കോളേജിലും,നാട്ടകം ഗവ.പോളിടെക്‌നിക്കിലും,ടി.ടി.ടി.ഐ ചെൈന്നയിലും വിദ്യാഭ്യാസം. മൈസൂര്‍ റീജിയണല്‍ കോളേജിലും ഡല്‍ഹിയിലും പരിശീലനം.1974-ല്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ അദ്ധ്യപകനായി. 1994 ല്‍ ചേര്‍ത്തല ഗവ.പോളിടെക്‌നിക്ക് കോളേജില്‍ അധ്യാപകനായിരിക്കെ ഡപ്യൂട്ടേഷനില്‍ റിപ്പബ്ലിക് ഓഫ് ബോട്‌സ്വാന വിദ്യാഭ്യാസ വകുപ്പില്‍ 11 വര്‍ഷം അധ്യാപകനായി. നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. നിലവില്‍ കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റാണ്്. ബി.ഡി.ജെ.എസ് സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം സമത്വ മുന്നേററയാത്രയിലെ സ്ഥിരാംഗം, 2014 ല്‍ കൊച്ചി കായല്‍ സമ്മേളനത്തിലും, ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടത്തിയ മഹാത്മ അയ്യന്‍കാളിയുടെ 152 -)ം ജന്മദിനത്തിലും പ്രധാന മന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യോഗത്തില്‍ ആദ്ധ്യക്ഷത വഹിച്ചിട്ടുണ്ട്. ഭാര്യ.എം.കെ.രുമ്രിണി (റിട്ട.ഹെഡിമിസ്ട്രസ്സ്) മക്കള്‍-എല്‍.കെ.ഗിരീഷ്‌കുമാര്‍ (ബി.ടെക്), റോഷ്മി നീലകണ്ഠന്‍ (ബി.എസ്്.സി നേഴ്‌സ്)