Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബയോ ഫോളോക്ക് മത്സ്യകൃഷിയില്‍ പത്മനാഭന് നൂറുമേനി വിളവ്
19/07/2021
ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ഉദയനാപുരം പഞ്ചായത്ത് നിമ്മി നിവാസില്‍ പത്മനാഭന്‍ നടത്തിയ ബയോ ഫോളോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് അംഗം കെ ദീപേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ഉദയനാപുരം പഞ്ചായത്തില്‍ നിമ്മി നിവാസില്‍ പത്മനാഭന്‍ നടത്തിയ ബയോ ഫോളോക്ക് മത്സ്യകൃഷി വന്‍ വിജയം. പട്ടിക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 75 ശതമാനം സബ്സിഡിയോടു കൂടിയാണ് പത്മനാഭന്‍ കൃഷി നടത്തിയത്. 20,000 ലിറ്റര്‍ വെളളം സംഭരിക്കാവുന്ന ബയോഫോളോക്ക് സംവിധാനത്തിലുള്ള ടാങ്കില്‍ 1250 കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ആറു മാസം കൊണ്ട് വളര്‍ച്ച പൂര്‍ത്തിയായപ്പോള്‍ 300 കിലോ മത്സ്യമാണ് കിട്ടിയത്. വര്‍ഷത്തില്‍ രണ്ടു തവണ കൃഷി നടത്താവുന്ന സംവിധാനമാണിത്. മികച്ച വിളവ് വന്‍ ലാഭകരമായെന്ന് പത്മനാഭന്‍ പറഞ്ഞു. വിളവെടുപ്പ് പഞ്ചായത്ത് മെമ്പര്‍ കെ. ദീപേഷ് ഉദ്ഘാടനം ചെയ്തു. കൃഷി ഫിഷറീസ് ഓഫീസര്‍ കെ.ജെ പൊന്നമമ, പ്രൊമോട്ടര്‍ ജി സുധ, കൃഷിയുടെ സഹായികളായ നീനു, കുമാര്ി പത്മനാഭന്‍, അരുണ്‍ എന്നിവര്‍ പങ്കെടുത്തു.