Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തെ വിവിധ ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണത്തിന് തുടക്കമായി
18/07/2021
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ രാമായണമാസാചരണത്തിന്റെ ദീപപ്രകാശനം സി.കെ ആശ എംഎല്‍എ നിര്‍വഹിക്കുന്നു.

വൈക്കം: ആത്മവിശുദ്ധിയുടെ പ്രണവമന്ത്രങ്ങളുമായി വൈക്കത്തെ വിവിധ ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണത്തിന് തുടക്കമായി. ഇനി ഒരു മാസക്കാലം ക്ഷേത്രങ്ങളിലും  വീടുകളിലും രാമായണ സ്തുതികള്‍ ഉയരും. കോവിഡ് മാനദണ്ഡം പാലിച്ചാണ് ചടങ്ങുകള്‍ നടത്തുന്നത്.  മൂത്തേടത്ത്കാവ് ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ദീപപ്രകാശനം സി.കെ ആശ എംഎല്‍എ നിര്‍വഹിച്ചു. വൈക്കം ക്ഷേത്രം മേല്‍ശാന്തി തരണി ഡി. നാരായണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്രത്തിന്റെ വടക്കു വശത്തുള്ള ഊട്ടുപുരയിലാണ് ശ്രീരാമ മണ്ഡപം ഒരുക്കി ശ്രീരാമപട്ടാഭിഷേകത്തിന് ചിത്രം അലങ്കരിച്ചുവച്ച് പാരായണം തുടങ്ങിയത്. രാവിലെ ഗണപതി ഹോമവും, വൈകിട്ട് ഭഗവദ്സേവയുമാണ് നടത്തുന്നത്. മേല്‍ശാന്തി ആനത്താനത്തില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി, എ.ജി വാസുദേവന്‍ നമ്പൂതിരി, ആനത്താനത്തില്ലത്ത് നാരായണന്‍ നമ്പൂതിരി, മുരിങ്ങൂര്‍ ഇല്ലത്ത് വിഷ്ണു നമ്പൂതിരി, ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
വൈക്കം മഹാദേവ ക്ഷേത്രത്തിലെ രാമായണ മാസാചരണം അക്കൗണ്ടന്റ് എസ് വിനോദ് കുമാര്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് അഡ്വ. അരവിന്ദാക്ഷന്‍ നായര്‍, സെക്രട്ടറി ബേബി ആലുവേലില്‍ ഉപദേശക സമിതി വൈസ് പ്രസിഡന്റ് പി. പി. സന്തോഷ്, സെക്രട്ടറി പ്രദീപ് കുമാര്‍,  എസ് സനീഷ്, രാധാക്യഷ്ണന്‍ ഇല്ലിക്കല്‍, എസ് ആനന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ  രാമായണ മാസാചരണത്തിന്റെ ദീപപ്രകാശനം മേല്‍ശാന്തി ആഴാട് നാരായണന്‍ നമ്പൂതിരി നിര്‍വഹിച്ചു. ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കിടക മാസം മുഴുവന്‍ ഭക്തരുടെ ജന്മനക്ഷത്രത്തില്‍ ഗണപതി ഹോമവും ഭഗവല്‍ സേവയും ഉണ്ടാകും. ഉദയനാപുരം വടക്കേമുറി പടിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസത്തിന് മേല്‍ശാന്തി വിജയന്‍ നമ്പൂതിരി ദീപം തെളിയിച്ചു. അഷ്ടദ്രവ്യ ഗണപതി ഹോമം, ഭഗവത് സേവ എന്നിവ ഉണ്ടാകും. വൈക്കം മഹാദേവ ക്ഷേത്രത്തിലെ രാമായണ മാസാചരണം ആരംഭിച്ചു. ദേവസ്വം, ക്ഷേത്രോപദേശക സമിതി, ക്ഷേത്ര സംരക്ഷണ സമിതി എന്നിവരുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ്. വടശ്ശേരി കൃഷ്ണന്‍ നമ്പൂതിരി, വടശ്ശേരി നീലകണ്ഠന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ ഗണപതിഹോമം,, ഭഗവത് സേവ കൂടാതെ രാമായണ പാരായണവും ഉണ്ടാകും. ഉദയനാപുരം ചാത്തന്‍കുടി ദേവീക്ഷേത്രത്തില്‍ രാമായണ  മാസാചരണത്തിന്  മോനാട്ട് മന കൃഷ്ണന്‍ നമ്പൂതിരി ദീപം തെളിയിച്ചു. ഗണപതി ഹോമം, ഭഗവത് സേവ എന്നിവ ഉണ്ടാകും.
തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തില്‍ മേല്‍ശാന്തി സിബിന്‍ ശാന്തിയുടെ കാര്‍മികത്വത്തിലാണ് രാമായണ മാസാചരണം. ഗണപതി ഹോമം, ഭഗവത് സേവ, എന്നിവയും ഉണ്ടാകും. പുഴവായികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ രാമായണ മാസാചരണം ആരംഭിച്ചു. മേല്‍ശാന്തി ദിനില്‍ ഭട്ടതിരിപ്പാട് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും. ഗണപതി ഹോമം,  ഭഗവത് സേവ, പാരായണം എന്നിവ ഉണ്ടാകും. ഇടയാഴം വൈകുണ്ഠപുരം ക്ഷേത്രം വെച്ചര്‍ ഗോവിന്ദപുരം ക്ഷേത്രം, വെച്ചൂര്‍ ശാസ്തക്കുളം ക്ഷേത്രം എന്നിവിടങ്ങളില്‍ ഗണപതി ഹോമം , ഭഗവത് സേവ പാരായണം എന്നീ ചടങ്ങുകളാടെ രാമയണ മാസം ആചരിക്കും.