Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊതവറ ശ്രീകുരുംബ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം ഭക്തിനിര്‍ഭരമായി
15/07/2021
കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷഠാ വാര്‍ഷികത്തോട് അനുബന്ധിച്ച് തന്ത്രി കാശാങ്കോടത്ത് മനക്കല്‍ ശങ്കരന്‍ നമ്പൂതിരി ബ്രഹ്മകലശം എഴുന്നള്ളിക്കുന്നു.

വൈക്കം: തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും കലശാഭിഷേകവും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. ക്ഷേത്രം തന്ത്രി കാശാങ്കോടത്ത് ദാമോദരന്‍ നമ്പൂതിരിയുടെയും, കാശാങ്കോടത്ത് മനക്കല്‍ ശങ്കരന്‍ നമ്പൂതിരിയുടെയും, മേല്‍ ശാന്തി ടി.എന്‍ രാധാകൃഷ്ണന്റെയും മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ബ്രഹ്മകലശ പൂജ, കലശാഭിഷേകം, കളഭാഭിഷേകം, ഉപദേവതകള്‍ക്ക് കലശാഭിഷേകം, ബ്രഹ്മകലശം എഴുന്നള്ളിപ്പ് എന്നിവയായിരുന്നു ചടങ്ങുകള്‍. കളഭാഭിഷേകത്തിനു ശേഷം മണ്ഡപത്തില്‍ നിന്നും പൂജിച്ച ബ്രഹ്മകലശം പുറത്തേക്ക് എഴുന്നള്ളിച്ച് ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചു. ക്ഷേത്രം പ്രസിഡന്റ് പി.എസ് സുനില്‍ കുമാര്‍, സെക്രട്ടറി പി.എസ് ചന്ദ്രന്‍, മാനേജര്‍ എം.കെ ലാലപ്പന്‍, ട്രഷറര്‍ ശൂലപാണി, എ അഭിലാഷ്, ബി അശോകന്‍, സി.എന്‍ വത്സായിധന്‍ എന്നിവര്‍ നേതൃത്വം നല്‍കി