Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധ സൈക്കിള്‍ റാലി നടത്തി
15/07/2021
പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരൈ വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സൈക്കിള്‍ റാലി പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കത്ത് പ്രതിഷേധ സൈക്കിള്‍ റാലി നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് അക്കരപ്പാടം ശശി റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. അബ്ദുല്‍ സലാം റാവുത്തര്‍, പി.ടി സുഭാഷ്, കെ.ആര്‍ ഷൈലകുമാര്‍, പി.വി വിവേക്, ഇടവട്ടം ജയകുമാര്‍, കെ.പി ശിവജി, ജി.രാജീവ്, സോണി സണ്ണി, ശ്രീരാജ് ഇരമ്പേപ്പള്ളി, വര്‍ഗീസ് പുത്തന്‍ചിറ, അയ്യേരി സോമന്‍, വൈക്കം ജയന്‍, ജയിംസ് തോമസ്, സന്തോഷ് ചക്കനാടന്‍, വി.ടി സത്യജിത്, വി ബിന്‍സ് എന്നിവര്‍ പ്രസംഗിച്ചു.