Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റെഡ് ക്രോസ്‌ സൊസൈറ്റി വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് വെന്റിലേറ്റര്‍ നല്‍കി
13/07/2021
ഇന്‍ഡ്യന്‍ റെഡ് ക്രോസ്‌ സൊസൈറ്റി വൈക്കം താലൂക്ക് ആശുപത്രിക്ക് നല്‍കിയ വെന്റിലേറ്റര്‍ സൊസൈറ്റി സ്റ്റേറ്റ് വൈസ് ചെയര്‍മാന്‍ ജോബി തോമസ് ആശുപത്രി സൂപ്രണ്ട് ഡോ. അനിതാ ബാബുവിനു കൈമാറുന്നു.

വൈക്കം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഡ്യന്‍ റെഡ് ക്രോസ്‌ സൊസൈറ്റി വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് വെന്റിലേറ്റര്‍ നല്‍കി. സിംഗപ്പൂര്‍ റെഡ് ക്രോസ്‌ ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ ഘടകത്തിനു സംഭാവന ചെയ്ത വെന്റിലേറ്ററാണ് റെഡ് ക്രോസ്‌ വൈക്കം താലൂക്ക് കമ്മിറ്റി മുഖേന ആശുപത്രിക്ക് നല്‍കിയത്. സൊസൈറ്റി സംസ്ഥാന വൈസ് ചെയര്‍മാന്‍ ജോബി തോമസ് ആശുപത്രി സൂപ്രണ്ട് ഡോ. അനിതാ ബാബുവിനു വെന്റിലേറ്റര്‍ കൈമാറി. സൊസൈറ്റി താലൂക്ക് ചെയര്‍മാന്‍ പി സോമന്‍പിള്ള, സെക്രട്ടറി ബിനു കെ പവിത്രന്‍, ആര്‍എംഒ ഡോ. എസ്.കെ ഷീബ, ഡോ. രാജ് കൃഷ്ണന്‍, ഡോ. അരുണ്‍, ജി പൊന്നപ്പന്‍, സി.ടി കുര്യാക്കോസ്, കെ.എസ് സുമേഷ്, കെ പ്രശാന്ത്, എബ്രഹാം ജോര്‍ജ്,  പ്രതിഭ, മേഴ്‌സി, കെ.ജി അഭിലാഷ്, സി.ബി ഗീത തുടങ്ങിയവര്‍ പങ്കെടുത്തു. നേരത്തെ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററും റെഡ്‌ക്രോസില്‍ നിന്ന് ആശുപത്രിക്ക് നല്‍കിയിരുന്നു.