Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരസ്പരം സ്നേഹിക്കാനും സഹായിക്കാനുമുള്ള മനോഭാവം വിദ്യാര്‍ഥികളില്‍ വളരണം: മന്ത്രി വി.എന്‍ വാസവന്‍
13/07/2021
വൈക്കം ആശ്രമം സ്‌കൂളിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതെ വിഷമിച്ച 60 വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ടുഫോണുകളുടെയും ടാബിന്റെയും വിതരണം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അറിവിന്റെ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിനൊപ്പം വിദ്യാര്‍ഥികളിലുണ്ടാകുന്ന മാനസിക ചലനങ്ങള്‍ കൂടി അധ്യാപര്‍ ശ്രദ്ധിക്കണമെന്ന്  മന്ത്രി വി.എന്‍ വാസവന്‍. ആശ്രമം സ്‌കൂള്‍ ഓണ്‍ലൈന്‍ പഠനത്തിനായി ശേഖരിച്ച 60 സ്മാര്‍ട്ട് ഫോണുകളുടെയും ടാബിന്റെയും  വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്റെ വിദ്യാഭ്യാസകാലത്ത് ഉച്ചയൂണിന് പോകാന്‍ ബെല്ലടിച്ചിട്ടും ക്ലാസ്സ് എടുത്തുകൊണ്ടിരുന്ന അധ്യാപിക പഠനം ദീര്‍ഘിപ്പിച്ചു കൊണ്ടുപോയതുമൂലം വിശപ്പടക്കാന്‍ വിഷമിച്ച സാഹചര്യം മന്ത്രി ഓര്‍ത്തെടുത്തു. അത്തരം സാഹചര്യങ്ങള്‍ ശ്രദ്ധിക്കാന്‍ അധ്യാപകര്‍ ശ്രമിക്കണം. പരസ്പരം സ്നേഹിക്കാനും സഹായിക്കാനുമുള്ള മനോഭാവം കുട്ടികള്‍ സ്വയത്തമാക്കണം. പഠനത്തോടൊപ്പം പാഠ്യേതര പദ്ധതികളും  നടപ്പിലാക്കി പൊതുസമൂഹത്തിന് മാതൃകയാകുന്ന പഠനരീതിയാണ് ആശ്രമം സ്‌ക്കൂളിന്റേതെന്നും മന്ത്രി വി.എന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു. സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറല്‍ കണ്‍വീനര്‍ വൈ ബിന്ദു അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ നടത്തിയ ജൈവപച്ചക്കറികൃഷിയുടെ ലാഭവിഹിതവും ചേര്‍ത്ത് രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മന്ത്രിയ്ക്ക് കൈമാറി. കോവിഡ് പ്രതിരോധ സാമഗ്രികളും വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍മാരായ ഷാജി ടി കുരുവിള, എ ജ്യോതി, പ്രധാനാധ്യാപിക പി.ആര്‍ ബിജി,  എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മഞ്ജു എസ് നായര്‍,  പ്രീതി വി പ്രഭ, അമൃത പാര്‍വതി, റെജി എസ് നായര്‍, ജിജി, പി.വി വീണ, സാബു കോക്കാട്ട്, പിടിഎ പ്രസിഡന്റ് പി.ടി സന്തോഷ്,  സ്റ്റാലിന്‍ കുമാര്‍, എസ് ജയന്‍, കവിതാ ബോസ് എന്നിവര്‍ പങ്കെടുത്തു.