Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷീരകര്‍ഷര്‍ക്ക് സര്‍ക്കാറിന്റെ കൈതാങ്ങായി കോവിഡ് സമാശ്വാസ കാലിത്തീറ്റ വിതരണം
12/07/2021
ക്ഷീരകര്‍ഷര്‍ക്കുള്ള സര്‍ക്കാര്‍ കൈതാങ്ങായ കോവിഡ് സമാശ്വാസ കാലിത്തീറ്റ വിതരണം വല്ലകം ക്ഷീരസംഘത്തില്‍ സി.കെ ആശ എംഎല്‍എ നിര്‍വഹിക്കുന്നു.

വൈക്കം: ക്ഷീരകര്‍ഷര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച കോവിഡ് സമാശ്വാസ കാലിത്തീറ്റ വിതരണ പദ്ധതിയുടെ വൈക്കം ബ്ലോക്ക്തല ഉദ്ഘാടനം വല്ലകം ക്ഷീരസംഘത്തില്‍ സി.കെ ആശ എം.എല്‍.എ നിര്‍വ്വഹിച്ചു. 400 രൂപയാണ് ഒരു കര്‍ഷകന് സബ്സിഡി നല്‍കുന്നത്. ജില്ലയില്‍  10,476 കര്‍ഷകര്‍ക്കാണ്  ഈ ആനുകൂല്യം ലഭിക്കുക. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി ഗോപിനാഥന്‍, പഞ്ചായത്ത് അംഗം മിനി മനയ്ക്കപറമ്പില്‍,  വൈക്കം ക്ഷീരവികസന ഓഫീസര്‍ വി സിന്ധു, സംഘം പ്രസിഡന്റ് കെ.എം മുരളീധരന്‍, സെക്രട്ടറി സി.കെ സനില്‍, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അഫീദ മായിന്‍ എന്നിവര്‍ പ്രസംഗിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഘം നല്‍കുന്ന തുക സെക്രട്ടറി സി.കെ സനില്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരനു കൈമാറി.