Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പറക്കാട്ടുകുളങ്ങരയില്‍ ഗുരുദേവക്ഷേത്രത്തില്‍ പഞ്ചവിഗ്രഹം പ്രതിഷ്ഠിച്ചു
11/07/2021
ടിവി പുരം പറക്കാട്ടുകുളങ്ങര ദുര്‍ഗദേവീക്ഷേത്രത്തിനു സമീപത്ത് നിര്‍മിച്ച ഗുരുദേവ ക്ഷേത്രത്തിന്റെ സമര്‍പ്പണം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടിവി പുരം പറക്കാട്ടുകുളങ്ങരയില്‍ എസ്എന്‍ഡിപി യോഗം 223-ാം നമ്പര്‍   ശാഖയുടെ കീഴിലുള്ള ശ്രീ ദുര്‍ഗാ ദേവീക്ഷേത്രത്തോടു ചേര്‍ന്നു നിര്‍മിച്ച ശ്രീനാരായണ ഗുരുദേവക്ഷേത്രത്തില്‍ ഗുരുദേവ പഞ്ചപ്രതിഷ്ഠ നടത്തി. മോഴികോട് ഹംസാനന്ദന്‍ തന്ത്രി പ്രതിഷ്ഠകര്‍മം നിര്‍വഹിച്ചു. കലശാഭിഷേകം, മഹാ ഗുരുപൂജ എന്നിവയ്ക്കു ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. മേല്‍ശാന്തി മഹേഷ് ശാന്തികള്‍, ക്ഷേത്രം ശാന്തി ഷാന്‍ എന്നിവര്‍ സഹകര്‍മികരായി. ക്ഷേത്രസമര്‍പ്പണം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി സുബേശന്‍, വൈസ് പ്രസിഡന്റ് ഹരി, കണ്‍വീനര്‍ കണ്ണപ്പന്‍ എന്നിവര്‍ പങ്കെടുത്തു. പ്രതിഷ്ഠയ്ക്കുള്ള ഗുരുദേവന്റെ പഞ്ചലോഹവിഗ്രഹം ഹംസാനന്ദന്‍ തന്ത്രിയുടെ വസതിയില്‍ നിന്നും ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു.