Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം റോട്ടറി നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും
11/07/2021

വൈക്കം: വൈക്കം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഭവനരഹിതര്‍ക്കുവേണ്ടി നിര്‍മിച്ച 10 വീടുകളുടെ താക്കോല്‍ ദാനവും, 30 വീടുകളുടെ ശിലാസ്ഥാപനവും ജൂലൈ 12നു രാവിലെ 11.30ന് സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും. വല്ലകം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ റോട്ടറി ഗവര്‍ണര്‍ കെ ശ്രീനിവാസന്‍ അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ സി.കെ ആശ, അഡ്വ. മോന്‍സ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, ഫാദര്‍ സെബാസ്റ്റ്യന്‍ മാടശ്ശേരി എന്നിവര്‍ പ്രസംഗിക്കും. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ഗുണഭോക്താക്കളെ കണ്ടെത്തി സൗജന്യമായി നല്‍കിയ സ്ഥലത്താണ് കൊയ്‌ലോണ്‍ വെസ്റ്റ് എന്‍ഡ് റോട്ടറി 12 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. വല്ലകം സെന്റ് മേരീസ് സൗജന്യമായി നല്‍കിയ സ്ഥലത്ത് മൂന്നു വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത് വൈക്കം റോട്ടറി ക്ലബ്ബാണ്. അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്‌സും, കുണ്ടറ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വൈ-ഡാനിയേല്‍ ഫൗണ്ടേഷനുമാണ് ഈ പദ്ധതിയ്ക്കു വേണ്ടി കൂടുതല്‍ ധനസഹായം നല്‍കിയിട്ടുള്ളത്. റോട്ടറിയുടെ നേതൃത്വത്തില്‍ കുമരകത്തും, ആലപ്പുഴയിലും, പത്തനംതിട്ടയിലുമായി 35 വീടുകളുടെ പണി പുരോഗമിക്കുന്നതായും മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.കെ ലൂക്ക്, ക്ലബ്ബ് പ്രസിഡന്റ് സണ്ണി കുര്യാക്കോസ്, ജോഷി ജോസഫ്, സാബു വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.