Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടക്കേനട ക്യഷ്ണന്‍ കോവില്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു
10/07/2021
വൈക്കം വടക്കേനട കൃഷ്ണന്‍ കോവിലിലെ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ചു തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് മാധവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന കളഭാഭിഷേക പൂജ

വൈക്കം: മഹാദേവ ക്ഷേത്രത്തിന്റെ കീഴേടമായ വടക്കേനട ക്യഷ്ണന്‍ കോവില്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു. തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് മാധവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ കലശാഭിഷേകം, കളഭാഭിഷേകം എന്നിവ നടന്നു. മേല്‍ശാന്തി വിജയന്‍ നമ്പൂതിരി, കുറ്റിസ്‌റ വാസുദേവന്‍ നമ്പൂതിരി, ഇടമന  ഈശ്വരന്‍ പോറ്റി, അജിത് ശര്‍മ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ചടങ്ങുകള്‍ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ കെ.ആര്‍ ശ്രീലത, അസി. കമ്മീഷണര്‍ ജയകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.ആര്‍ ബിജു എന്നിവര്‍ നേതൃത്വം നല്‍കി.