Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എഐവൈഎഫ് വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു
10/07/2021
എഐവൈഎഫ് വെച്ചൂര്‍ മേഖലാ കമ്മിറ്റി പായസ ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി വാങ്ങിയ സ്മാര്‍ട്ട് ഫോണുകളുടെ വിതരണ ഉദ്ഘാടനം സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ നിര്‍വഹിക്കുന്നു.



വൈക്കം: എഐവൈഎഫ് വെച്ചൂര്‍ മേഖലാ കമ്മിറ്റി പായസ ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി വാങ്ങിയ സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു. ഇടയാഴം രുഗ്മിണി കല്യാണ മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. എഐവൈഎഫ് മേഖലാ വൈസ് പ്രസിഡന്റ് ഇന്ദുലേഖ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. വി.കെ സന്തോഷ്‌കുമാര്‍, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, അസി. സെക്രട്ടറി കെ അജിത്ത്, ജില്ലാ കൗണ്‍സില്‍ അംഗം ഇ.എന്‍ ദാസപ്പന്‍, മണ്ഡലം കമ്മിറ്റി അംഗം കെ.കെ ചന്ദ്രബാബു, ലോക്കല്‍ സെക്രട്ടറി കെ.എം വിനോഭായ്, അസി. സെക്രട്ടറി ജോസ് സൈമണ്‍, എഐവൈഎഫ് മണ്ഡലം സെക്രട്ടറി സജീവ് ബി ഹരന്‍, മേഖലാ സെക്രട്ടറി അഭിഷേക്, ഹരിമോന്‍, വി.പി പ്രവീണ്‍, ഗീത സോമന്‍, വിനോദ്, വിഷ്ണു, ത്രിദീപ്, അര്‍ജുന്‍ എന്നിവര്‍ പങ്കെടുത്തു.