Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യകര്‍ഷക ദിനാചരണം നടത്തി
10/07/2021
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ  വൈക്കം ബ്ലോക്ക്തല മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ടവരെ ആദരിക്കുന്നു.

വൈക്കം: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ വൈക്കം ബ്ലോക്ക്തല മത്സ്യകര്‍ഷക ദിനാചരണവും 'എവിടെയെല്ലാം ജലാശയം അവിടെയെല്ലാം മത്സ്യം' ക്യാമ്പയിനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ രേണുകാ രതീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ തയ്യാറാക്കിയ അക്വാകള്‍ച്ചര്‍ റിസോഴ്‌സ് പുസ്തകത്തിന്റെ പ്രകാശനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കവിത റെജി, സുകന്യ സുകുമാരന്‍ എന്നിവര്‍ മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ട കൃഷ്ണകുമാറിനെയും പ്രജിത്തിനെയും ആദരിച്ചു. പൊതു കുളത്തിലെ മത്സ്യക്കുഞ്ഞ് നിക്ഷേപം ഉദയനാപുരം ഗ്രാമപഞ്ചായത്ത് 14-ാം  വാര്‍ഡിലെ പുറത്തിയില്‍ കുളത്തില്‍ അഡ്വ. കെ.കെ രഞ്ജിത്തും വാര്‍ഡ് മെമ്പര്‍ രാജലക്ഷ്മിയും ചേര്‍ന്നു നിര്‍വഹിച്ചു. വിവിധ ജനപ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍, അസി. എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കൃഷ്ണ അനീഷ്, ഫിഷറീസ് ഉദ്യോഗസ്ഥര്‍ പ്രമോട്ടര്‍മാരായ കെ.പി അഖില്‍, ജിന്‍ഷോ, സരിത, വിജി, ശ്രീജു മിന്‍സി, സുധ സീതാലക്ഷ്മി, വിഷ്ണുപ്രിയ, ബീന ജോസഫ് എന്നിവര്‍ പങ്കെടുത്തു.