Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്ത്രീപക്ഷ കേരളം: സിപിഎം ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു
09/07/2021
സ്ത്രീപക്ഷ കേരളം ക്യാമ്പയിന്റെ ഭാഗമായി സിപിഐഎം വൈക്കം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ കഥാകൃത്ത് കെ.ആര്‍ ബീന ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സ്ത്രീപക്ഷ കേരളം ക്യാമ്പയിന്റെ ഭാഗമായി ബഹുജന കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. വൈക്കം ഏരിയ പരിധിയിലെ ഒന്‍പത് കേന്ദ്രങ്ങളിലായി നൂറുകണക്കിനാളുകളാണ് ക്യാമ്പയിന്റെ ഭാഗമായി അണിനിരന്നത്. സിപിഎം വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബോട്ട് ജെട്ടിയില്‍ നടത്തിയ ബഹുജന കൂട്ടായ്മ കഥാകൃത്തും പുരോഗമന കലാ സാഹിത്യ സംഘം നേതാവുമായ കെ.ആര്‍ ബീന ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഏരിയാ കമ്മിറ്റി അംഗം എം സുജിന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ അരുണന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ പി ശശിധരന്‍, സി.പി ജയരാജ്, രാഗിണി മോഹന്‍, മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് ലേഖാ മനോജ് എന്നിവര്‍ പ്രസംഗിച്ചു.
വെച്ചൂര്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂട്ടായ്മ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു. ലൈജു കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. വെച്ചൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച കൂട്ടായ്മ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കവിത റെജി ഉദ്ഘാടനം ചെയ്തു. പി ശകുന്തള അധ്യക്ഷത വഹിച്ചു. തലയാഴം സൗത്തില്‍ നടന്ന കൂട്ടായ്മ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സാനിയ ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. തലയാഴം നോര്‍ത്ത് ലോക്കലില്‍ നടന്ന കൂട്ടായ്മ സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ കുഞ്ഞപ്പന്‍ ഉദ്ഘാടനം ചെയ്തു. കെ രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
ടിവി പുരം സൗത്ത് ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച കൂട്ടായ്മ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ സെക്രട്ടറി ബിന്ദു അജി ഉദ്ഘാടനം ചെയ്തു. സുനിതാ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ടിവി പുരം നോര്‍ത്തില്‍ നടന്ന കൂട്ടായ്മ ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി ഉദ്ഘാടനം ചെയ്തു. എം.കെ റാണിമോള്‍ അധ്യക്ഷത വഹിച്ചു ഉദയനാപുരം വെസ്റ്റില്‍ നടന്ന കൂട്ടായ്മ കഥാകൃത്ത് കെആര്‍ ബീന ഉദ്ഘാടനം ചെയ്തു. പികെ ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. ഉദയനാപുരം ഈസ്റ്റില്‍ നടന്ന കൂട്ടായ്മ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കവിത റെജി ഉദ്ഘാടനം ചെയ്തു. വി.എം ശോഭിക അധ്യക്ഷത വഹിച്ചു.