Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്.ഡി സുരേഷ് ബാബു എന്‍സിപി കോട്ടയം ജില്ലാ പ്രസിഡന്റ്
09/07/2021
എസ്.ഡി സുരേഷ്ബാബു

കോട്ടയം: എന്‍.സി.പി കോട്ടയം ജില്ലാ പ്രസിഡന്റായി എസ്.ഡി സുരേഷ് ബാബുവിനെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ നിയമിച്ചു. എസ്എന്‍ഡിപി യോഗത്തിന്റെയും കോണ്‍ഗ്രസിന്റെയും നിരവധി പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. യോഗം കൗണ്‍സിലര്‍, അസി. സെക്രട്ടറി, വൈക്കം യൂണിയന്‍ പ്രസിഡന്റ് എന്നിവ കൂടാതെ നിരവധി തവണ ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ആയിരുന്നു. ഡിസിസി അംഗം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ ബാങ്ക് ഡയറക്ടര്‍, കോട്ടയം കാര്‍ഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ്, 23 വര്‍ഷകാലം ബ്രഹ്മമംഗലം ഗ്രാമസ്വരാജ്ബാങ്ക് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, വോളിബോള്‍ ടീം ക്യാപ്റ്റന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കെ.ആര്‍ നാരായണന്‍ സ്മാരക തലയോലപ്പറമ്പ് എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയും, കോട്ടയം ജില്ലാ വോളിബോള്‍ അസോസിയേഷന്റെ എക്‌സി. വൈ. പ്രസിഡന്റുമാണ്. എം.ബി.എ, എല്‍.എല്‍.ബി ബിരുദമുണ്ട്. എന്‍.സി.പിക്കും ഇടതുപക്ഷമുന്നണിക്കും വേണ്ടി ശക്തമായി പ്രവര്‍ത്തിക്കുമെന്നും 23ന് കോട്ടയത്ത് നടക്കുന്ന ഉഴവൂര്‍ വിജയന്‍ അനുസ്മരണം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്നും എസ്.ഡി സുരേഷ് ബാബു അറിയിച്ചു.