Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണ്‍ലൈന്‍ പഠന സഹായത്തിന് യൂത്ത് കോണ്‍ഗ്രസ് ബിരിയാണി ചലഞ്ച് നടത്തി
08/07/2021
യൂത്ത് കോണ്‍ഗ്രസ് വൈക്കം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് മുന്‍ എംഎല്‍എ വി.പി സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകളും പഠനോപകരണങ്ങളും നല്‍കുന്നതിന് യൂത്ത് കോണ്‍ഗ്രസ് വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ചേര്‍ന്നു തയ്യാറാക്കിയ ബിരിയാണി കിറ്റുകള്‍ വില്‍പന നടത്തി അതില്‍ നിന്നു ലഭിക്കുന്ന തുകയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങി നല്‍കുകയാണ് ലക്ഷ്യം. മുന്‍ എംഎല്‍എ വി.പി സജീന്ദ്രന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷിന് ബിരിയാണി കിറ്റ് നല്‍കി വിതരണം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയിംസ് തോമസ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ സലാം റാവുത്തര്‍, അഡ്വ. എ സനീഷ് കുമാര്‍, പി.ടി സുഭാഷ്, സോണി സണ്ണി, അഡ്വ. കെ.പി ശിവജി, വിവേക് പ്ലാത്താനത്ത്, കെ.കെ കൃഷ്ണകുമാര്‍, രാഹുല്‍, അനൂപ് വിജയന്‍, വിനില്‍ സാബു, സിജില്‍ ജിമ്മി, ബിബിന്‍ ബാബു, മിജില്‍ ജോസ്, ജോര്‍ജ് തോമസ്, ജിക്കു കടവന്‍ എന്നിവര്‍ പങ്കെടുത്തു.