Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ എഇഒ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി
08/07/2021
കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വൈക്കം സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം എഇഒ ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്  ഉദ്ഘാടനം ചെയ്യുന്നു.



വൈക്കം: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ വൈക്കം സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം എഇഒ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. പൊതു വിദ്യാലയങ്ങളിലെ എല്ലാ അധ്യാപക ഒഴിവുകളിലും നിയമനം നടത്തുക, നിയമനം ലഭിച്ച അധ്യാപകര്‍ക്ക് പ്രവേശന അനുമതി നല്‍കുക, എയ്ഡഡ് സ്‌കൂള്‍ അധ്യാപന നിയമനങ്ങള്‍ അംഗീകരിക്കുക, എല്ലാ വിദ്യാര്‍ഥികളുടെയും ഡിജിറ്റല്‍ പഠന സൗകര്യം സര്‍ക്കാര്‍ ഏറ്റെടുക്കുക, നാഥനില്ലാ കളരിയായി മാറിയ 1700 ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളില്‍ പ്രധാനാധ്യാപകരെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് സമരം ഉദ്ഘാടനം ചെയ്തു. കെപിഎസ്ടിഎ സബ് ജില്ലാ പ്രസിഡന്റ് പി.ആര്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ഉപജില്ലാ കമ്മിറ്റി അംഗം ബോബി ജോസ്, സംസ്ഥാന കൗണ്‍സിലര്‍ കെടി അനില്‍കുമാര്‍, സബ്ജില്ല ട്രഷറര്‍ ഷിനു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.