Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലപ്പാറ-എറണാകുളം റോഡില്‍ അപകടങ്ങള്‍ തുടരുന്നു.
02/04/2016
വെട്ടിക്കാട്ട്മുക്ക് ഗുരുമന്ദിരം ജംഗ്ഷനില്‍ ഗുഡ്‌സ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പ്പെട്ട കാര്‍.

തലപ്പാറ-എറണാകുളം റോഡില്‍ അപകടങ്ങള്‍ തുടരുന്നു. അമിതവേഗവും റോഡിലെ കൊടുംവളവുകളുമാണ് അപകടങ്ങളുടെ പ്രധാനകാരണം. ഇന്നലെ രാവിലെ 11ന് വെട്ടിക്കാട്ട്മുക്ക് ഗുരുമന്ദിരം ജംഗ്ഷനില്‍ അമിതവേഗതയില്‍ വന്ന കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ ഇരുപത് അടി താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. ഗുഡ്‌സ് ഓട്ടോറിക്ഷയുടെ ചില്ല് തകര്‍ന്ന് ഡ്രൈവര്‍ക്ക് കൈയ്ക്ക് ചെറിയ പരുക്കേററു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തലയോലപ്പറമ്പ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.