Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പി.എസ് ശ്രീനിവാസന്‍ അനുസ്മരണം നടത്തി
08/07/2021
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായ പിഎസ് ശ്രീനിവാസന്റെ 24-ാം ചരമവാര്‍ഷികദിനത്തില്‍ തലയാഴത്ത് നടന്ന അനുസ്മരണ യോഗത്തില്‍ സിപിഐ ജില്ലാ എക്‌സി. അംഗം പി സുഗതന്‍ പ്രഭാഷണം നടത്തുന്നു.

വൈക്കം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘാടകരില്‍ പ്രധാനിയും മുന്‍മന്ത്രിയുമായ പി.എസ് ശ്രീനിവാസന്റെ 24-ാം ചരമവാര്‍ഷികാനുസ്മരണം സിപിഐ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. തലയാഴം പി.എസ് ശ്രീനിവാസന്‍ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ ഛായാചിത്രത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ യോഗം സിപിഐ ജില്ലാ എക്‌സി. അംഗം പി സുഗതന്‍ ഉദ്ഘാടനം ചെയ്തു. മികച്ച സംഘടകനും പ്രക്ഷോഭകാരിയും പാര്‍ലമെന്റേറിയനും പ്രഗല്‍ഭനായ ഭരണാധികാരിയുമായിരുന്നു പിഎസ് ശ്രീനിവാസന്‍. തൊഴിലാളി വര്‍ഗത്തിന്റെയും സാധരണക്കാരുടെയും ജീവിത പുരോഗതിക്കും കേരളത്തിന്റെ വികസനത്തിനും സുപ്രധാന സംഭാവന നല്‍കിയ നേതാവായിരുന്നു അദ്ദേഹമെന്നും പി സുഗതന്‍ അനുസ്മരിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി.എസ് പുഷ്‌ക്കരന്‍, എഐടിയുസി മണ്ഡലം പ്രസിഡന്റ് ഡി ബാബു, എന്നിവര്‍ പ്രസംഗിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ ടി.സി പുഷ്പരാജന്‍, ജെ.പി ഷാജി, ബെന്നി തോമസ്, സുജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.