Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.എം.ടിയെ അനുസ്മരിച്ചു
07/07/2021
കോട്ടയം ജില്ലയിലെ സമുന്നത സിപിഐ നേതാവായിരുന്ന സി.എം തങ്കപ്പന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണം വെള്ളൂരില്‍ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

 

തലയോലപ്പറമ്പ്: കോട്ടയം ജില്ലയിലെ സമുന്നത സിപിഐ നേതാവായിരുന്ന സി.എം തങ്കപ്പന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണം വെള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. മുതിര്‍ന്ന നേതാവ് ദിനേശന്‍ പതാക ഉയര്‍ത്തി. സിഎം തങ്കപ്പന്റെ ബലികുടീരത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തങ്കച്ചന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാന ശ്രദ്ധ നേടിയ മഹാരാജാസ് കോളേജിലെ എഐഎസ്എഫ് യൂണിറ്റ് പ്രസിഡന്റ് ആകാശ് പ്രകാശിനെ ജില്ലാ സെക്രട്ടറി ആദരിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള മൊബൈല്‍ ഫോണ്‍ വിതരണം സിഎം തങ്കപ്പന്റെ ഭാര്യ ചന്ദ്രമതി നിര്‍വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറിമാരായ ജോണ്‍ വി ജോസഫ്, എം.ഡി ബാബുരാജ്, സി.കെ ആശ എംഎല്‍എ, കെ.ഡി വിശ്വനാഥന്‍, സുനില്‍, സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.