Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പന്തല്‍ ഡെക്കറേഷന്‍-ലൈറ്റ് ആന്റ് സൗണ്ട് അസോസിയേഷന്‍ വൈക്കം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി
07/07/2021
രണ്ടു വര്‍ഷമായി നിലച്ചു കിടക്കുന്ന പന്തല്‍ ഡെക്കറേഷന്‍-ലൈറ്റ് ആന്റ് സൗണ്ട് മേഖലയെ ആവശ്യ സര്‍വീസാക്കണമെന്നു ആവശ്യപ്പെട്ട് കെഎസ്എച്ച്ജിഒ അസോസിയേഷന്‍ വൈക്കം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ സംസ്ഥാന സമിതി അംഗം എ.പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പന്തല്‍ ഡെക്കറേഷന്‍-ലൈറ്റ് ആന്റ് സൗണ്ട് അസോസിയേഷന്റെ നേതൃത്വത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തി. രണ്ടു വര്‍ഷമായി അടഞ്ഞു കിടക്കുന്ന തൊഴില്‍ മേഖല നിലച്ചതുമൂലം തൊഴിലാളികളും ഉടമകളും വിഷമത്തിലായിരിക്കുന്ന സാഹചര്യത്തില്‍ ആവശ്യ സര്‍വീസായി പ്രഖ്യാപിച്ച് മേഖലയെ സംരക്ഷിക്കുക, പ്രസ്ഥാനത്തിന്റെ നിലനില്‍പിനായി സാമ്പത്തിക പാക്കേജ് അനുവദിക്കുക, പത്ത് ലക്ഷം രൂപ പലിശ രഹിത വായ്പ അനുവദിക്കുക, വായ്പകള്‍ക്ക് മോറട്ടോറിയവും വാഹനങ്ങള്‍ക്ക് നികുതി ഇളവും അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ സംസ്ഥാന സമിതി അംഗം എ.പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി തോമസ് അധ്യക്ഷത വഹിച്ചു. നന്ദു സിആര്‍പി, കുര്യാക്കോസ് പുതുപ്പള്ളി, ജീവന്‍ ഫൈവ് സ്റ്റാര്‍, ശാന്തന്‍ ഇല്ലിക്കല്‍, കെ.പി.എസ് ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.