Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുന്‍ഗണന റേഷന്‍ കാര്‍ഡ്: പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള സമയപരിധി ജൂലൈ 15 വരെ നീട്ടി
07/07/2021

 

വൈക്കം: അര്‍ഹതയില്ലാത്ത എഎവൈ, മുന്‍ഗണന, സബ്‌സിഡി റേഷന്‍ കാര്‍ഡുകള്‍ കൈവശം ഉള്ളവര്‍ക്ക് അവ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള സമയപരിധി ജൂലൈ 15 വരെ നീട്ടി. ഇതിനുശേഷവും അര്‍ഹതയില്ലാത്ത റേഷന്‍ കാര്‍ഡുകള്‍ കൈവശംവെച്ച് അനര്‍ഹമായി റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരുടെ റേഷന്‍ കാര്‍ഡുകള്‍ റദ്ദ് ചെയ്തു ഇതുവരെ വാങ്ങിയ റേഷന്‍ സാധനങ്ങളുടെ വിപണിവില ഈടാക്കുന്നതും അത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതുമായിരിക്കും. കൂടാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇത്തരം കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ വകുപ്പ്തല നടപടിക്ക് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ വി.കെ അശോകന്‍ അറിയിച്ചു. സമീപ ദിവസങ്ങളില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയില്‍ നിരവധി അനര്‍ഹമായ കാര്‍ഡുകള്‍ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റിയതായും, പരിശോധനകള്‍ വരുംദിവസങ്ങളിലും തുടരുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.