Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാറ്ററിങ് അസോസിയേഷന്‍ ഉടമകള്‍ മദ്യശാലയ്ക്കു മുന്നില്‍ സമരം നടത്തി
07/07/2021
ഓള്‍ കേരള കാറ്ററിങ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി വൈക്കത്തെ മദ്യശാലയ്ക്കു മുന്നില്‍ നടത്തിയ ധര്‍ണ കെപിസിസി അംഗം മോഹന്‍. ഡി. ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഓള്‍ കേരള കാറ്ററിങ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി വൈക്കം , തലയോലപ്പറമ്പ്, കടുത്തുരുത്തി, മേഖലകളുടെ നേതൃത്വത്തില്‍ വൈക്കത്തെ വിദേശ വില്‍പന മദ്യശാലയ്ക്കു മുന്നില്‍ സമരം നടത്തി. ഹാളുകളുടെ വലിപ്പത്തിനനുസരിച്ച് കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് കല്യാണങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും കാറ്ററിംഗ് നടത്താനുള്ള അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സമരം നടത്തിയത്. കെപിസിസി അംഗം മോഹന്‍ ഡി ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ബിജു മനയ്ക്കല്‍, മേഖലാ ട്രഷറര്‍ കെ വിജയകുമാര്‍, ടോമിച്ചന്‍, ആര്‍ ഹരിഹര അയ്യര്‍, കണ്ണന്‍ മധുരിമ എന്നിവര്‍ പ്രംഗിച്ചു.