Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ക്ഷേത്രത്തില്‍ നക്ഷത്ര വനം പദ്ധതി ഉദ്ഘാടനം ചെയ്തു
07/07/2021
ഉദയനാപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ആരംഭിച്ച നക്ഷത്ര വനം പദ്ധതിയുടെ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.എം തങ്കപ്പന്‍ നിര്‍വഹിക്കുന്നു.

 

വൈക്കം: ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നക്ഷത്ര വനം പദ്ധതി ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം തങ്കപ്പന്‍ ഇലിപ്പ വൃക്ഷം ക്ഷേത്രവളപ്പില്‍ നട്ടു ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ക്ഷേത്ര ഉപദേശക സമിതി, വനം വന്യജീവി വകുപ്പ്, സോഷ്യല്‍ ഫോറസ്ട്രി, വൈക്കം നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്ത സംരംഭമാണ് നക്ഷത്ര വനം. ക്ഷേത്രാങ്കണത്തില്‍ ചേര്‍ന്ന ചടങ്ങില്‍ ഉപദേശക സമിതി പ്രസിഡന്റ് വി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, കൗണ്‍സിലര്‍ അയ്യപ്പന്‍, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ശ്രീലത, അസി. കമ്മീഷണര്‍ ജയകുമാര്‍, വിജിലന്‍സ് ഓഫീസര്‍ മധു, ഫോറസ്റ്റ് ഓഫീസര്‍ വിജയകുമാര്‍, സബ് ഗ്രൂപ്പ് ഓഫീസര്‍ കെ.ആര്‍ വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭക്തജനങ്ങള്‍ക്ക് അവരവരുടെ നക്ഷത്രത്തിലുള്ള ചെടികള്‍ ക്ഷേത്രാങ്കണത്തില്‍ നട്ടു പരിപാലിക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ചെടികള്‍ക്ക് വയര്‍ നെറ്റ് കൊടുത്ത് നാളും വൃക്ഷത്തിന്റെ പേരും പ്രദര്‍ശിപ്പിക്കും. വലിയ വൃക്ഷങ്ങള്‍ ക്ഷേത്രത്തിനു പുറത്തുള്ള ദേവസ്വം സ്ഥലത്തും ചെറിയവ ക്ഷേത്ര വളപ്പിലുമായിരിക്കും നട്ടു വളര്‍ത്തുക. ക്ഷേത്രത്തിലേക്ക് ആവശ്യമായ പൂക്കള്‍ ശേഖരിക്കുന്നതിന് ക്ഷേത്രവളപ്പില്‍ നട്ടു പരിപാലിക്കുന്നതിനുവേണ്ടി പുഷ്പ ഉദ്യാന സൗകര്യവും ഒരുക്കിയിട്ടുണ്ട്.