വൈക്കം താലൂക്ക് ഫാമിങ് ആന്റ് മാര്‍ക്കറ്റിങ് സഹകരണ സംഘം കമ്പ്യൂട്ടര്വല്ക്കരിച്ചു
06/07/2021
വൈക്കം താലൂക്ക് ഫാമിങ് ആന്റ് മാര്‍ക്കറ്റിങ് സഹകരണ സംഘം കമ്പ്യൂട്ടര്വല്ക്കരിച്ചതിന്റെ ഉദ്ഘാടനം സി.കെ ആശ എംഎല്‍എ നിര്‍വ്വഹിക്കുന്നു.
വൈക്കം: ഗുണഭോക്താക്കള്‍ക്ക് ബാങ്കിന്റെ സഹായങ്ങള്‍ എളുപ്പമാക്കാന്‍ വൈക്കം താലൂക്ക് ഫാമിങ് ആന്റ് മാര്‍ക്കറ്റിങ് സഹകരണ സംഘം ഏര്‍പ്പെടുത്തിയ കമ്പ്യൂട്ടറൈസേഷന് സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ ഇടപാടുകള്‍ ഇനിമുതല്‍ വേഗത്തിലാകും. സംഘം പ്രസിഡന്റ് പി സോമന്‍പിള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ചന്ദ്രബാബു എടാടന്‍, കെ.പി അശോകന്, കെ.കെ സചിവോത്തമന്, സി.ടി കുര്യാക്കോസ്, ജി പൊന്നപ്പന്, ആര് അജിത് കുമാര്‍, സെക്രട്ടറി ടി.എം അര്‍ച്ചന, ടി.എം ഷീല, പി.പി ഷേര്‍ളി എന്നിവര്‍ പ്രസംഗിച്ചു.