Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്ത്രീധനത്തിനെതിരെ എഐവൈഎഫ് ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു
06/07/2021
സ്ത്രീധനത്തിനും ആഡംബര വിവാഹത്തിനെതിരെ എഐവൈഎഫ് വൈക്കത്ത് സംഘടിപ്പിച്ച ജനജാഗ്രതാ സദസ് പ്രൊഫ. പാര്‍വതി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സ്ത്രീധനത്തിനും ആഡംബര വിവാഹത്തിനെതിരെ എഐവൈഎഫ് വൈക്കം മണ്ഡലം കമ്മിറ്റി ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. വലിയകവല പി കൃഷ്ണപിള്ള സ്മാരകത്തില്‍ നടത്തിയ പരിപാടി പ്രൊഫ. പാര്‍വതി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അപരിഷ്‌കൃതമായ ആചാരങ്ങള്‍ നിര്‍ത്തലാക്കാന്‍ യുവജന സംഘടനകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലങ്കില്‍ കേരളീയ സമൂഹത്തില്‍ ഇനിയും വിസ്മയമാര്‍ ഉണ്ടാകുമെന്ന് അവര്‍ ആവശ്യപ്പെട്ടു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് ജില്‍ജിത്ത് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി പി പ്രദീപ്, സംസ്ഥാന കമ്മറ്റി അംഗം എസ് ബിജു, ജില്ലാ ജോ. സെക്രട്ടറി അഡ്വ. എസ്.പി സുജിത്ത്, മണ്ഡലം സെക്രട്ടറി സജീവ് ബി ഹരന്‍, വൈ. പ്രസിഡന്റ് സുജിത് സുരേഷ്, എക്‌സി. അംഗം വി.ടി മനീഷ്, വനിതാ സബ് കമ്മിറ്റി പ്രസിഡന്റ് എം.എസ് ധന്യ, സെക്രട്ടറി ശ്രീജി ഷാജി, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി വൈശാഖ് എന്നിവര്‍ പ്രസംഗിച്ചു.