Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാഹിത്യസുല്‍ത്താന്റെ ഓര്‍മയില്‍ തലയോലപ്പറമ്പ്
05/07/2021

തലയോലപ്പറമ്പ്: വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാര്‍ഷിക ദിനമായ ജൂലൈ അഞ്ച് ബഷീര്‍ ദിനമായി പ്രഖ്യപിക്കണമെന്ന് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതി സാംസ്‌കാരിക വകുപ്പിനോട് ആവശ്യപ്പെട്ടു. ബഷീറിന്റെ ഇരുപത്തിയേഴാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ബഷീര്‍ ആരാധകരും ബഷീര്‍ കഥാപാത്രങ്ങളും ബഷീര്‍ തലയോലപ്പറമ്പില്‍ കുടുംബ സമ്മേതം താമസിച്ചിരുന്ന, ഇന്നത്തെ ഫെഡറല്‍ നിലയത്തിനുള്ളില്‍ ചേര്‍ന്ന ബഷീര്‍ ദിനാചരണ പരിപാടിയിലാണ് ബഷീര്‍ സ്മാരക സമിതി ഈ ആവശ്യമുന്നയിച്ചത്. ബഷീര്‍ കൃതികള്‍ വൈക്കം താലൂക്കിലെ വിദ്യാലയങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നതിനുള്ള പദ്ധതികള്‍ താലൂക്കില ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭയും പദ്ധതികള്‍ തയ്യാറക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സമിതി വൈസ് ചെയര്‍മാന്‍ എം.ഡി.ബാബുരാജിന്റെ അദ്ധ്യക്ഷതയില്‍ ബഷീര്‍ കഥാപാത്രങ്ങളായ സെയ്തുമുഹമ്മദ്, ഖദീജ, സമിതി വൈസ് ചെയര്‍മാന്‍ മോഹന്‍ ഡി ബാബു, ജനറല്‍ സെക്രട്ടറി പി.ജി ഷാജി മോന്‍, ഡോ. എസ് ലാലിമോള്‍, ഡോ. അംബിക എ നായര്‍, ഡി മനോജ്, എം.ജെ ജോര്‍ജ്, അബ്ദുല്‍ ആപ്പാഞ്ചിറ, കെ.എം ഷാജഹാന്‍, അഡ്വ. എ ശ്രീകല, ഗാലക്‌സി മോഹന്‍ദാസ്, സി.ജി ഗിരിജന്‍ ആചാരി, കുമാരി കരുണാകരന്‍, ഡോ. എം.എസ് ബിജു, അമ്പിളി ദിലീപ്, മാത്യൂ തളിയാക്കല്‍, വൈ സുധാംശു എന്നിവര്‍ പങ്കെടുത്തു.