Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എഐടിയുസി വൈക്കം ബിഎസ്എന്‍എല്‍ ഓഫീസ് പടിക്കല്‍ സത്യഗ്രഹം നടത്തി
05/07/2021
കടലും കായലും മത്സ്യത്തൊഴിലാളിക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തി എഐടിയുസി നേതൃത്വത്തില്‍ വൈക്കം ബിഎസ്എന്‍എല്‍ ഓഫീസിനുമുന്നില്‍ നടത്തിയ സത്യഗ്രഹസമരം എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മറ്റി അംഗം ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

 

വൈക്കം: കടലും കായലും മത്സ്യത്തൊഴിലാളിക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തി എഐടിയുസി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വൈക്കം ബിഎസ്എന്‍എല്‍ ഓഫീസ് പടിക്കല്‍ സത്യഗ്രഹസമരം നടത്തി. ബ്ലൂ ഇക്കോണമി പദ്ധതി പിന്‍വലിക്കുക, മത്സ്യത്തൊഴിലാളികളുടെ തൊഴിലും വരുമാനവും ഉറപ്പ് വരുത്തുക, തീരദേശ ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, കടലും കായലും തീരവും സംരക്ഷിക്കുക തുടങ്ങിയ അവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിയ സമരം എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മറ്റി അംഗം ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുനടത്തിയ സമരത്തില്‍ വൈക്കം മണ്ഡലം പ്രസിഡന്റ് ഡി.ബാബു അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, ഡി രഞ്ജിത് കുമാര്‍, കെ അജിത്ത്, കെ.എസ് രത്‌നാകരന്‍, പി.എസ് പുഷ്‌കരന്‍, സി.എന്‍ പ്രദീപ് കുമാര്‍, സോമന്‍ എന്നിവര്‍ പ്രസംഗിച്ചു. തീരക്കടലും, ആഴക്കടലും ഖനനത്തിന് നല്‍കാനും, കടല്‍ മത്സ്യ കൃഷിക്ക് അനുവാദം നല്‍കി കൊണ്ട് പരമ്പരാഗത മത്സ തൊഴിലാളിക്ക് കടല്‍ അന്യമാക്കുന്ന ബ്ലൂഎക്കോണമി പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്ന് എഐടിയുസി പ്രഖ്യാപിച്ചു.